You are Here : Home / USA News

ഡോളര്‍ ജനറല്‍ കവര്‍ച്ച, 15 കാരന്റെ വെടിയേറ്റ് ക്ലാര്‍ക്ക് കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 10, 2017 11:53 hrs UTC

ഡാലസ്: ഈസ്റ്റ് ഒക്കലിഫിലെ ഡോളര്‍ ജനറല്‍ കവര്‍ച്ച നടത്താനെത്തിയ പതിനഞ്ചുകാരന്റെ വെടിയേറ്റ് സ്റ്റോര്‍ ക്ലര്‍ക്കും ആറു മക്കളുടെ മാതാവുമായ ഗബ്രിയേലി മോണിക്ക (27) കൊല്ലപ്പെട്ടു. വെടിയേറ്റ മോണിക്കയെ ബെയ്ലര്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കടയില്‍ പ്രവേശിച്ച പതിനഞ്ചുകാരന്‍ ക്ലാര്‍ക്കിനോട് പണം ആവശ്യപ്പെട്ടു. കാഷ് ഡ്രോയറില്‍ നിന്നും എടുത്തു കൊടുക്കുന്നതിനിടെ ക്ലാര്‍ക്കിന്റെ മാറിലേക്ക് നിറയൊഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ ഇന്ന് (വ്യാഴാഴ്ച നവംബര്‍ 9) ന് പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയുടെ പേര്‍ പൊലീസ് വെളിപ്പെടുത്തിയില്ല. വെടിവപ്പു നടന്ന ഡോളര്‍ ജനറല്‍ സമീപത്ത് നിന്നുതന്നെയാണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.

 

 

വെടിയേറ്റു മരിച്ച മാതാവ് കഴിഞ്ഞ വര്‍ഷമാണ് മിസിസിപ്പിയില്‍ നിന്നും ഡാലസിലേക്ക് താമസം മാറ്റിയത്. ഏഴു മാസം മുതല്‍ 11 വയസുവരെ പ്രായമുള്ള ആറ് കുട്ടികളാണ് ഇവരുടെ മരണം മൂലം അനാഥരായത്. ഫ്യുണറലിന് ആവശ്യമായ തുക കണ്ടെത്തുന്നതിന് A go fund me Page ഓപ്പണ്‍ ചെയ്തിട്ടുണ്ട്. 972 464 7553, 929 428 9366 എന്ന നമ്പറില്‍ വിളിച്ചും സഹായങ്ങള്‍ നല്‍കാം എന്നും അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.