You are Here : Home / USA News

കേരളപ്പിറവിയും, മലയാളം സ്‌ക്കൂളിന്റെ വാര്‍ഷികവും ആഘോഷിച്ചു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, November 10, 2017 11:56 hrs UTC

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയിലെ ആത്മായ സംഘടനയായ, എസ്.എം.സി.സി.(സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്) യുടെ നേതൃത്വത്തില്‍ കേരളപ്പിറവിയും, ഇടവകയില്‍ കഴിഞ്ഞ 14 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മലയാളം സ്‌ക്കൂളിന്റെ വാര്‍ഷികവും സംയുക്തമായി, നവംബര്‍ 5-ാം തീയതി ഞായറാഴ്ച ദേവാലയ പാരീഷ് ഹാളില്‍ വച്ച് സമുചിതമായി ആഘോഷിച്ചു. ഇടവക വികാരി ഫാ.ജോസ് കണ്ടത്തിക്കുടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം പ്രവാസി ചാനല്‍ മാനേജിങ്ങ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് മാതൃഭാഷയും, നമ്മുടെ സംസ്‌കാരവും പകര്‍ന്നു നല്‍കുന്നതിന് മലയാളം സ്‌ക്കൂള്‍ നല്‍കി വരുന്ന സേവനങ്ങളെ സുനില്‍ ട്രൈസ്റ്റാര്‍ അഭിനന്ദിച്ചു. ഈ നാലു പ്രവര്‍ത്തനം അനസ്യൂതം തുടരട്ടെ എന്നും അദ്ദേഹം ആശംസിച്ചു. കുട്ടികളെ മാതൃഭാഷ പഠിപ്പിക്കുവാന്‍ സമയം കണ്ടെത്തുന്ന അദ്ധ്യാപകരെ സുനില്‍ അഭിനന്ദിക്കുകയും ചെയ്തു.

 

 

 

അറിവിന്റെ ലോകത്തേക്ക് ആദ്യമായി കടന്നു വന്ന കുട്ടികളെ ഫാ.ജോസ് കണ്ടത്തിക്കുടി ആദ്യാക്ഷരം എഴുതിച്ചു. മലയാളം സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ഷാറ്റി എഡ്വിന്‍ ആമുഖ പ്രസംഗം നടത്തി. പ്രിന്‍സിപ്പാള്‍ ജോജോ ഒഴുകയില്‍ മലയാളം സ്‌ക്കൂളിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. കൈക്കാരന്‍ ഷൈജു കളത്തില്‍ ആശംസ പ്രസംഗം നടത്തി. എസ്.എം.സി.സി. പ്രസിഡന്റ് ജോസ് മലയില്‍ സ്വാഗതവും, ജോ.സെക്രട്ടറി ജിം ജോര്‍ജ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ മലയാളം സ്‌ക്കൂള്‍ അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു. മലയാളം സ്‌ക്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങുകളുടെ മാറ്റുക്കൂട്ടി. എലീന്‍ കണ്ണേറ്റുമാലിയില്‍, ആലീസ് ഒഴുകയില്‍ എന്നിവര്‍ എം.സി.മാരായി ചടങ്ങുകള്‍ നിയന്ത്രിച്ചു. മാര്‍ട്ടിന്‍ പെരുംപായില്‍, ബെന്നി മുട്ടപ്പള്ളി, മേരിക്കുട്ടി തെള്ളിയാങ്കല്‍, അരുണ്‍ തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.