You are Here : Home / USA News

കെ എച്ച് എന്‍ എ ഔദ്യോഗിക ഭരണ കൈമാറ്റം നവംബര്‍ 11 നു ന്യൂജേഴ്‌സിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 10, 2017 12:00 hrs UTC

ന്യൂജേഴ്‌സി: കേരള ഹിന്ദുസ് ഓഫ്‌നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന് മുന്നോടിയായി നടക്കുന്ന ഔദ്യോഗിക ഭരണ കൈമാറ്റം നവംബര്‍ 11 നു ന്യൂജേഴ്‌സിയിലെ പ്രിന്‍സ്റ്റണില്‍ നടക്കും. അമേരിക്കന്‍ മലയാളിസംഘടനകളുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് അമേരിക്കന് മണ്ണില്‍ തന്നെ ജനിച്ചുവളര്ന്ന രണ്ടാംതലമുറയില്‍ നിന്നുംആദ്യമായി ഒരാള്‍ ഒരുമലയാളിസംഘടനയുടെ പ്രസിഡന്റ്സ്ഥാനത്തേക്കെത്തുന്നത്. അതോടൊപ്പം തന്നെ കെഎച്എന്‍എയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഈസ്ഥാനം അലങ്കരിക്കുന്നു എന്ന പ്രത്യേകതയും കൂടി 2019 കണ്‍വെന്‍ഷന് ഉണ്ടാകും. സനാതനധര്‍മ്മ പ്രചാരണം അടുത്തതലമുറ ഏറ്റെടുക്കണം എന്ന കെഎച്ച്എന്‍എ സ്ഥാപകനായ ജഗദ്ഗുരു സത്യാനന്ദസരസ്വതി തിരുവടികളുടെ അഭിലാഷ സഫലീകരണത്തിനു കൂടിയാണ് 2019 ലെ ന്യൂജേഴ്‌സി കണ്‍വെന്‍ഷന്‍ സാക്ഷിയാകുവാന്‍ പോകുന്നത്.

 

 

നമ്മുടെ പൈതൃകസംസ്കൃതിയുടെ മൂല്യങ്ങളും, ഹൈന്ദവദര്‍ശ്ശനങ്ങളും, ധര്‍മ്മപ്രചാരണവും ഓരോ ഹൈന്ദവകുടുംബത്തിലും എത്തിക്കുക എന്നകര്‍മ്മമാണ് തന്റെനേതൃത്വത്തിലുള്ളഭരണസമിതിയുടെ പ്രധാനലക്ഷ്യം എന്ന് നിയുക്തപ്രസിഡന്റ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഇപ്പോഴുംഅംഗീകരിക്കാതെ നില്‍ക്കുന്നവിമതരെ കൂടിഉള്‍ക്കൊണ്ടുമുന്നോട്ടുപോവാന്‍ ശ്രമിക്കും . ഈകഴിഞ്ഞ കണ്‍വെന്‍ഷനുശേഷം, ഡിട്രോയിറ്റ് കണ്‍വെന്‍ഷന്‍ പ്രസിഡന്റ സുരേന്ദ്രന്‍ നായര്‍, നിയുക്ത പ്രസിഡന്റ് ഡോക്ടര്‍ രേഖാ മേനോന്‍കണ്‍വെന്‍ഷന്‍ പതാകനല്‍കി അനോദ്യോഗികഭരണ ചുമതല ഏറ്റെടുത്തിരുന്നു. നവംബര്‍ 11 നു ട്രസ്റ്റീ ബോര്‍ഡ്‌ചെയര്‍മാന്‍ ഷിബു ദിവാകരന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പുതിയപ്രസിഡ#്#റ് രേഖ മേനോന്‍, സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ ,വൈസ്പ്രസിഡന്റ് ജയ് ചന്ദ്രന്‍ ,ട്രഷറര്‍ വിനോദ്‌കെയാര്‍കെ, ജോയിന്റ ്ട്രഷറര്‍ രമ്യാഅനില്‍കുമാര്‍ എന്നിവരും, ഡയറക്ടര്‍ബോര്‍ഡ ്അംഗങ്ങളും ട്രസ്റ്റീബോര്‍ഡ്അംഗങ്ങളും സത്യപ്രതിജ്ഞചെയ്ത് ഔദ്യോഗികമായി ഭരണസാരഥ്യമേല്‍ക്കും.

 

 

തുടര്‍ന്ന് മുന്‍ഭരണസമിതി അംഗങ്ങളായ രാജേഷ്കുട്ടി, സുദര്‍ശന കുറുപ് എന്നിവര്‍ കെഎച്ച്എന്‍എയുടെ ഔദ്യോഗികരേഖകള്‍ പുതിയഭരണസമിതിക്കു കൈമാറും . കെഎച്എന്‍എയുടെ ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്നതും പുരോഗനോന്മുഖമായതുമായ കര്‍മപരിപാടികള്‍ ആവിഷ്ക്കരിച്ച്, ദേശ, ജാതീ, സാമൂഹികചിന്തകള്‍ക്ക് അതീതമായിഅമേരിക്കയിലെ എല്ലാ ഹൈന്ദവരെയുംഒരുകുടകീഴില്‍ ഒരുമിപ്പിച്ച്മുന്നോട്ടുപോവാന്‍ആണ് 2019 ലെ കണ്‍വെന്‍ഷനിലൂടെ ഉദ്ദേശിക്കുന്നത് എന്ന് നിയുക്ത പ്രസിഡന്റ് രേഖാ മേനോന്‍ അറിയിച്ചു . ന്യൂജേഴ്‌സിയിലെ പ്രിന്‍സ്റ്റണില്‍ നടക്കുന്ന പ്രഥമ സമ്മേളനത്തില്‍ തന്നെ നൂറിലധികം രജിസ്‌ട്രേഷന് സ്വീകരിച്ച് കെഎച്ച്എന്‍എയില്‍ ഒരുപുതിയ അധ്യായം കുറിക്കുവാനാണ് ഉദ്ദേശിക്കുന്നത്എന്നും, അതുപോലെ അമേരിക്കയിലെ മലയാളീഹിന്ദുസമൂഹത്തില്‍ നിന്നും, ഡിട്രോയിറ്റ് ഗ്ലോബല്‍കണ്‍വെന്‍ഷനുലഭിച്ച ആവേശോജ്വലമായ പ്രതികരണം ആണ് ലഭിച്ചത്. അതിന്റെ ശക്തിയുംദൗര്‍ബല്യങ്ങളും ഉള്‍കൊണ്ട്, സുശക്തമായ കര്‍മ്മപരിപാടികള്‍ ലക്ഷ്യമിട്ടുമുന്നേറുക എന്നതായിരിക്കും മുഖ്യഅജണ്ടഎന്ന് പുതിയഭരണസമിതിഅറിയിച്ചു .

 

 

യുവ, സേവാ കമ്മിറ്റി, വിമന്‍സ്‌ഫോറം, ആത്മീയവേദി, യൂത്ത്ക മ്മിറ്റി, സ്‌കോളര്‍ഷിപ്പ് കമ്മിറ്റിതുടങ്ങി അനേകംകര്‍മ്മനിരതമായ സമിതികള്‍ക്ക് പുറമെ നവീന ആശയങ്ങള്‍ നടപ്പിലാക്കി കെഎച്എന്‍എയുടെ അംഗങ്ങളുടെ ദൈനംദിന ജീവിതത്തെ പോസിറ്റിവ് ആയി സ്വാധീനിക്കുന്ന മികച്ചപദ്ധതികള്‍ ആവിഷ്ക്കരിച്ചുനടപ്പിലാക്കുക എന്നതുംലക്ഷ്യമിടുന്നു എന്ന് സെക്രെട്ടറി കൃഷ്ണരാജ്‌മോഹനന്‍ വ്യക്തമാക്കി. ദൗര്‍ബല്യങ്ങള്‍മറികടന്നു ശക്തമായ സാമ്പത്തിക അടിത്തറ നല്‍കി കെഎച്എന്‍എയെ ഉയരങ്ങളിലെത്തിക്കാന്‍ കഴിയുമെന്നു ട്രഷറര്‍ വിനോദ് പ്രത്യാശപ്രകടിപ്പിച്ചു .ഹൈന്ദവആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കുംപുതിയമാനംനല്‍കി മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ കെഎച്എന്‍എയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് വൈസ്പ്രസിഡന്റ് ജയ്ചന്ദ്രന്‍ അറിയിച്ചു . കെഎച്എന്‍എയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രാതിനിധ്യം ലക്ഷ്യമിടുന്ന കണ്‍വെന്‍ഷന്‍ ട്രൈസ്‌റ്റേറ്റിലെ ഹൈന്ദവസംഘടനകള്‍ക്ക് പുതിയ ഊര്‍ജവും ദിശാബോധവും നല്‍കാന്‍ലക്ഷ്യമിടുന്നു. കഴിഞ്ഞ ആറുവര്‍ഷമായി ന്യൂജേഴ്‌സിയിലെ മലയാളി ഹൈന്ദവനവോത്ഥാനത്തിന് ചുക്കാന്‍പിടിക്കുന്ന കെഎച്എന്‍എ കണ്‍വെന്‍ഷന ്പൂര്‍ണപിന്തുണയുമായി രംഗത്തുണ്ട് . ആനന്ദ് പ്രഭാകര്‍ .അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.