You are Here : Home / USA News

ഫിനിക്‌സ് ഫൗണ്ടേഷന്‍ യു.എ ബീരാന്‍ സ്മാരക പുരസ്കാര സമര്‍പ്പണം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, November 14, 2017 12:27 hrs UTC

മലപ്പുറം: ഫിനിക്സ് ഫൗണ്ടേഷന്റെ രണ്ടാമത് യു.എ. ബീരാന്‍ സ്മാരക ജീവകാരുണ്യ പുരസ്കാരം ഇ.ടി മുഹമ്മദ് ബഷീര്‍ എം പിക്കും, സാഹിത്യ പുരസ്കാരം ദീപാ നിശാന്തിനും നവംബര്‍ 28 ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിക്ക് മലപ്പുറം റോസ് ലോഞ്ചില്‍ നടക്കുന്നു. അവാര്‍ഡ് ദാന ചടങ്ങില്‍ എം പി അബ്ദുസമദ് സമദാനി, സി. രാധാകൃഷ്ണന്‍, പി.സുരേന്ദ്രന്‍, പി ഉബൈദുള്ള, സി.പി സെയ്തലവി, യു.എ. നസീര്‍ എന്നിവര്‍ പങ്കെടുക്കും. "അസഹിഷ്ണുതയുടെ രാഷ്ട്രീയം" പ്രഭാഷണവും ചടങ്ങിനോടനുബന്ധിച്ചുണ്ടാവും. തിരുവനന്തപുരം സി.എച്ച് സെന്റര്‍ അടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനം പരിഗണിച്ചാണ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

 

 

സാംസ്കാരിക സാഹിത്യ രംഗത്തെ ഇടപെടലുകള്‍ പരിഗണിച്ചാണ് തൃശൂര്‍ കേരളവര്‍മ്മ കോളെജ് അധ്യാപികയായ ദീപാ നിശാന്തിന് അവാര്‍ഡ്. കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസ-സിവില്‍ സപ്ലൈസ് മന്ത്രിയും എഴുത്തുകാരനും പ്രഗത്ഭ പത്രപ്രവര്‍ത്തകനുമായിരുന്ന യു.എ. ബീരാന്‍ സാഹിബിന്റെ സ്മരണാര്‍ത്ഥം ഫിനിക്സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ചടങ്ങില്‍ എല്ലാ മനുഷ്യസ്നേഹികളും പങ്കെടുക്കണമെന്ന് ഫിനിക്സ് ഭാരവാഹികളായ എന്‍.കെ അഫ്‌സല്‍ റഹ്മാന്‍ കെ.എം ശാഫി, കുരിക്കള്‍ മുനീര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.