You are Here : Home / USA News

മങ്കയുടെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ രണ്ടാം തീയതി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 15, 2017 12:41 hrs UTC

സാന്‍ഫ്രാന്‍സിസ്‌കോ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ( മങ്ക ) യുടെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 2 ന് , സാന്‍ഹോസെയിലുള്ള മെക്‌സിക്കന്‍ ഹെറിറ്റേജ് തീയേറ്ററില്‍വെച്ചു നടത്തപ്പെടുന്നതാണെന്നു, മങ്ക ഭാരവാഹികള്‍ അറിയിച്ചു. രാവിലെ പതിനൊന്നരയോടെ ആരംഭിക്കുന്ന വിഭവസമൃദമായ ലഞ്ച് നല്‍കുന്നത് മില്‍പിറ്റസ്സിലെ പ്രമുഖ കേരള റെസ്‌റ്റോറന്റ് ആയ റെഡ് ചില്ലിസ് ആണ്. ഉച്ചതിരിഞ്ഞു രണ്ടുമണിക്കാണ് കലാപരിപാടികള്‍ ആരംഭിക്കുക. ബേ ഏരിയയിലെ ഇരുന്നൂറില്‍പരം വരുന്ന കലാകാരന്‍മാരും , കലാകാരികളും ഒരുക്കുന്ന വിവിധങ്ങളായപരിപാടികളാണ് അണിഅറയില്‍ഒരുങ്ങുന്നത് . റീനു ചെറിയാന്‍ ,ബിനു ബാലകൃഷ്ണന്‍ എന്നിവര്‍ കണ്‍വീനേഴ്‌സ് ആയ പ്രോഗ്രാം കമ്മിറ്റിഒരുക്കങ്ങള്‍ക്ക് നേതൃത്യംനല്‍കുന്നു. ഡോക്ടര്‍ സോണിയ മാത്യു (DDS ) , ജേക്കബ് പുളിക്കല്‍ (റീയല്‍റ്റര്‍) തുടങ്ങി മലയാളി സംരഭകര്‍ പ്രോഗ്രാമുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്തിട്ടുണ്ട് .

 

 

 

ഈവര്‍ഷത്തെ Scripps National Spelling Bee ജേതാവും, മലയാളിയും ആയ അനന്യ വിജയെ, പ്രസ്തുത ചടങ്ങില്‍വെച്ചു ആദരിക്കുന്നതാണ്. ബേ ഏരിയയിലെ എല്ലാമലയാളികള്‍ക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകള്‍ നേരുന്നതോടൊപ്പം, ഈവര്‍ഷത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍എല്ലാവരും സ്‌നേഹപൂര്‍വംക്ഷണിക്കുകയും ചെയ്യുന്നതായി, പ്രസിഡന്റ് സജന്‍ മൂലെപ്‌ളാക്കല്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.