You are Here : Home / USA News

എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്‌സിയുടെ ക്രിസ്മസ് ആഘോഷങ്ങള്‍

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Wednesday, November 15, 2017 12:47 hrs UTC

ന്യൂജേഴ്‌സി : എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യു ജേഴ്‌സിയുടെ 17ാ മത് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 30 ന് ശനിയാഴ്ച വെസ്റ്റ് ഓറഞ്ച് ലിബര്‍ട്ടി മിഡില്‍ സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്നു! ഉച്ചക്ക് രണ്ടു മണിയോട് കൂടി ആരംഭിക്കുന്ന പരിപാടികള്‍ സീറോ മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കയുടെയും കാനഡയുടെയും നിയുക്ത ബിഷപ്പ് റവ : ഡോ : ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് ഉദ്ഘാടനം ചെയ്യുകയും ക്രിസ്മസ് സന്ദേശം നല്‍കുകയും ചെയ്യും, പ്രസിഡന്റ് റവ: ഫാദര്‍ ജേക്കബ് ക്രിസ്റ്റി അധ്യക്ഷത നിര്‍വഹിക്കും, വിവിധ ഇടവകകളുടെ പ്രതിനിധികള്‍ സംസാരിക്കും, തുടര്‍ന്ന് ക്രിസ്തുദേവന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന വിവിധ പരിപാടികള്‍ അരങ്ങേറും, ശേഷം എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യു ജേഴ്‌സിയുടെ ചെയര്‍മാനും ക്വയര്‍ ഡയറക്ടറുമായ റവ :ഡോ : ജേക്കബ് ഡേവിഡ് അച്ചന്റെ നേതൃത്വത്തില്‍ വിവിധ ഇടവകകളില്‍ നിന്നും അനേകം ഗായകര്‍ പങ്കെടുക്കുന്ന സ്‌പെഷ്യല്‍ മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും.

 

 

ആറു മണിക്ക് ഡിന്നറോടു കൂടി സമാപിക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമായിരിക്കും ചെയര്‍മാന്‍ റവ: ഡോക്ടര്‍ ജേക്കബ് ഡേവിഡ്, പ്രസിഡന്റ് റവ: ഫാദര്‍ ജേക്കബ് ക്രിസ്റ്റി, ക്ലര്‍ജി വൈസ് പ്രസിഡന്റ് റവ : ഫാദര്‍ ആകാശ് പോള്‍, ലേ വൈസ് പ്രസിഡന്റ് ജേക്കബ് ജോസഫ്, ജനറല്‍ സെക്രട്ടറി മാത്യു എബ്രഹാം, ജോയിന്റ് സെക്രട്ടറി ഷൈജ ജോര്‍ജ്, ട്രഷറര്‍ ഫ്രാന്‍സിസ് പള്ളുപ്പേട്ട , ജോയിന്റ് ട്രഷറര്‍ എം സി മത്തായി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജൈജോ പൗലോസ്, ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മരിയ തോട്ടു കടവില്‍, വിമന്‍സ് കോര്‍ഡിനേറ്റര്‍ സ്മിത പോള്‍, ജോയിന്റ് വിമന്‍സ് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ സോഫി വില്‍സണ്‍ , ക്വയര്‍ ഡയറക്ടര്‍ റവ : ഡോക്ടര്‍ ജേക്കബ് ഡേവിഡ്, ക്വയര്‍ കോര്‍ഡിനേറ്റര്‍ നീതു ജോണ്‍സ്, ക്ലര്‍ജി കോര്‍ഡിനേറ്റര്‍ റവ: ഫാദര്‍ സണ്ണി ജോസഫ്, യൂത്ത് കോര്‍ഡിനേറ്റര്‍ സാറാ പോള്‍, ഓഡിറ്റര്‍ മേഴ്‌സി ഡേവിഡ്, മീഡിയ കോര്‍ഡിനേറ്റര്‍ ജോസഫ് ഇടിക്കുള എന്നിവരുടെ നേതൃത്വത്തില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.

 

സിറോ മലബാര്‍ കത്തോലിക്കാ സഭാ, മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, മാര്‍ത്തോമാ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ തുടങ്ങി വിവിധ സഭകളെ പ്രതിനിധീകരിച്ചു ന്യൂ ജേഴ്‌സിയിലെ ഇരുപതോളം ഇടവകകളി നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റവ: ഫാദര്‍ ജേക്കബ് ക്രിസ്റ്റി, ജനറല്‍ സെക്രട്ടറി മാത്യു എബ്രഹാം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.