You are Here : Home / USA News

താങ്ക്‌സ് ഗിവിംഗ് ടാലന്റ് ഈവനിംഗ് നവംബര്‍ 26-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 15, 2017 12:53 hrs UTC

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് സിംഫണി പിയാനോ സ്കൂളിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന താങ്ക്‌സ് ഗിവിംഗ് ടാലന്റ് ഷോ നവംബര്‍ 26-നു ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു (400 Willow Grove Road, Stony Point, NY) നടത്തപ്പെടുന്നു. പ്രശസ്ത സിനിമാ സംവിധായന്‍ ജയരാജ് മുഖ്യാതിഥിയായിരിക്കും. ്‌ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് സംസ്ഥാനങ്ങളിലുള്ള 5 വയസ്സുമുതല്‍ 25 വയസ്സുവരെയുള്ളവരുടെ നൈസര്‍ഗീകമായതും ആര്‍ട്‌സ് സ്കൂളില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുള്ളതുമായ കലകളെ പ്രദര്‍ശിപ്പിക്കുവാന്‍ ഒരു വേദി ഒരുക്കുക്കൊടുക്കുക എന്നുള്ളതാണ് ഇതിന്റെ സംഘാടകരുടെ പ്രധാന ഉദ്ദേശം. ഡാന്‍സ്, സംഗീതം, ഉപകരണ സംഗീതം, മോണോആക്ട് തുടങ്ങിയ കലകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു ലഭിക്കുന്ന ഒരു അസുലഭ അവസരമാണിത്. ഭാരതത്തിന്റെ വിലമതിക്കാനാവാത്ത സംസ്കാരത്തില്‍ കുഞ്ഞുങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന, ഇത്തരത്തിലുള്ള വേദികള്‍ ലഭിക്കുന്നത് വളരെ അപൂര്‍വ്വമാണ്. ടാലന്റ് ഷോയോട് അനുബന്ധിച്ചുള്ള ഡിന്നറിനുശേഷം നടത്തപ്പെടുന്ന മീറ്റിംഗില്‍ അമേരിക്കയിലുള്ള കലാകാരന്മാര്‍, സിനിമയുമായി ബന്ധപ്പെടാന്‍ താത്പര്യമുള്ളവര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ ജയരാജ് അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് ജോര്‍ജ് (914 522 6481), ബിജു മാത്യു (508 287 2297), ആനി സാമുവേല്‍ (718 274 8137).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.