You are Here : Home / USA News

ഐ.പി.സി.ഫെലൊഷിപ്പ് മീറ്റിംഗ്

Text Size  

Story Dated: Wednesday, November 15, 2017 12:57 hrs UTC

ജോയി തുമ്പമണ്‍

 

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പട്ടണത്തില്‍ ഉള്ള വിവിധ ഇന്ത്യാ പെന്തെക്കോസ്തു സഭകളുടെ ഫെലോഷിപ്പ് മീറ്റിംഗുകളും, ഐക്യആരാധനയും നവംബര്‍ 17 മുതല്‍ 19 വരെ ഐ.പി.സി. ഹേബ്രോണ്‍ ഹൂസ്റ്റണില്‍ നടക്കും. 17നും 18 നും രാത്രിയില്‍ പൊതുയോഗങ്ങള്‍ ആയിരിക്കും. 19 ഞായറാഴ്ച രാവിലെ 8.45 നും സംയുക്ത ആരാധന നടക്കും. ഐക്യ ആരാധനയോട് അനുബദ്ധിച്ചു തിരുവത്തായ ശുശ്രൂഷയും ഉണ്ടായിരിക്കും. പാസ്റ്റര്‍ തോമസ് ഫിലിപ്പ്; ഡോ.സാബു വറുഗീസ്, പാസ്റ്റര്‍ മൈക്കിള്‍ മാത്യൂസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നിര്‍വഹിക്കും. ശനിയാഴ്ച 4.30നു നടക്കുന്ന സോദരീ സമാജത്തില്‍ സിസ്റ്റര്‍ ജോയമ്മ വറുഗീസ് പ്രസംഗിക്കും.

 

ഡോ.കെ.സി.ചാക്കോ പ്രസിഡന്റ്, പാസ്റ്റര്‍ ഷാജി ഡാനിയേല്‍ വൈസ് പ്രസിഡന്റ്, ഗ്രേയ്പ്പ്‌സണ്‍(Grapeson) വില്‍സണ്‍ സെക്രട്ടറി, ജോണ്‍സണ്‍ ഏബ്രഹാം ട്രഷറാര്‍, ജയ്‌സണ്‍ ഫിലിപ്പ് യൂത്തു കോര്‍ഡിനേറ്റര്‍, റയ്ച്ചല്‍ സാമുവേല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍, കെ.ഏ. തോമസ് ചാരിറ്റി, ജോയി തുമ്പമണ്‍ മീഡിയ എന്നിവര്‍ നേതൃത്വം നല്‍കുന്നു. വിലാസം: ഐ.പി.സി.ഹെബ്രോന്‍, 4660 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ ഈസ്റ്റ്, ഹൂസ്റ്റണ്‍, ടെക്‌സസ് 77048. കൂടുതല്‍ വിവരങ്ങള്‍ക്ക്-281-919-3521

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.