You are Here : Home / USA News

രജത ജൂബിലി നിറവില്‍ ഡാലസ് സെന്റ് തോമസ് സിറോ മലബാര്‍ ഇടവക

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, November 15, 2017 01:08 hrs UTC

ഡാലസ് (ഗാര്‍ലാന്‍ഡ്)ന്മ ഇന്ത്യയ്ക്ക്കു പുറത്തുള്ള ആദ്യത്തെ സ!ിറോ മലബാര്‍ ഇടവകയായ ഡാലസ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ദേവാലയം രജത ജൂബിലി നിറവില്‍. ജൂബിലി വര്‍ഷ സമാപനത്തോടനുബന്ധിച്ചു ദേവാലയത്തില്‍ 19 ന് നടക്കുന്ന ദിവ്യബലിയില്‍ അമേരിക്കയിലെ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭി. മാര്‍. ജേക്കബ് അങ്ങാടിയത്ത് പങ്കെടുത്ത് നന്ദിയര്‍പ്പണ ദിവ്യബലി അര്‍പ്പിക്കും. വികാരി ഫാ ജോഷി എളമ്പാശ്ശേരിലിന്റെ നേതൃത്വത്തില്‍ ഇടവക സമൂഹം പ്രാര്‍ത്ഥനാ നിയോഗങ്ങളോടെ ജൂബിലിആഘോഷങ്ങള്‍ക്കായി ഒരുങ്ങികഴിഞ്ഞു. വടക്കേ അമേരിക്കയിലേക്കു കുടിയേറിയ സിറോ മലബാര്‍ കത്തോലിക്കരുടെ വിശ്വാസ ജീവിതത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി 1984 ലാണ് ഡാലസില്‍ സിറോ മലബാര്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

 

 

തുടക്കത്തില്‍ ഡാലസിലെ ഇംഗ്‌ളീഷ് രൂപതയുടെ കീഴിലുള്ള ദേവാലയങ്ങള്‍ കേന്ദ്രമാക്കിയായിരുന്നു മിഷന്റെ പ്രവര്‍ത്തനങ്ങള്‍. മാര്‍ ജേക്കബ് അങ്ങാടിയത്ത് ആയിരുന്നു ആദ്യകാല മിഷന്‍ ഡയറക്ടര്‍. തുടര്‍ന്ന് ഡാലസിലേയും സമീപ പ്രദേശങ്ങളിലെയും കത്തോലിക്കാ വിശ്വാസികള്‍ക്ക് സഭാഭേദ്യമെന്യേ മാതൃഭാഷയില്‍ ദിവ്യബലിയിലും, ആത്മീയ ശുശ്രൂഷകളിലും പങ്കുചേരുവാനും, സഭാ വിശ്വാസത്തിലൂന്നിയുള്ള സൗഹൃദകൂട്ടായ്മ കെട്ടിപ്പടുക്കുന്നതിലും സെന്റ് തോമസ് മിഷന്‍ സുപ്രധാന പങ്കു വഹിച്ചു. ഡാലസില്‍ 1984 തുടങ്ങിയ മിഷന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതവേഗത്തിലായിരുന്നു. വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ 1992ല്‍ ഗാര്‍ലന്‍ഡില്‍ സ്വന്തമായി പള്ളി വാങ്ങി സീറോമലബാര്‍ രീതിയില്‍ പരിഷ്കരിച്ചെടുക്കുകയും ചെയ്തു.1999ല്‍ ഫാ. ജോണ്‍ മേലേപ്പുറം ഇടവകയുടെ പ്രഥമ വികാരിയായിനിയമിതനാകുകയും ചെയ്തു. 2001 ല്‍ ഷിക്കാഗോ കേന്ദ്രമാക്കി അമേരിക്ക മുഴുവനുള്ള മലയാളി സമൂഹത്തിനുവേണ്ടി ഇന്ത്യക്കു പുറത്തുള്ള ആദ്യത്തെ സിറോമലബാര്‍ രൂപതായി ജോണ്‍ പോള്‍ മാര്‍പാപ്പയുടെ പ്രത്യേക അനുഗ്രഹത്താല്‍ ഷിക്കാഗോയില്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപത സ്ഥാപിതമാകുകയും മാര്‍. ജേക്കബ് അങ്ങാടിയത്ത് രൂപതയുടെ പ്രഥമ മെത്രാനാകുകയും ചെയ്തു. ഗാര്‍ലാന്റില്‍ അഭിവന്ദ്യ പിതാവിനാല്‍ ആരംഭം കുറിച്ച ചെറിയ സമൂഹം 41 ഇടവകകളും 40 മിഷന്‍ കേന്ദ്രങ്ങളുമുള്ള ഒരു വലിയാ രൂപതാസമൂഹമായി അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില്‍ വളര്‍ന്നു കഴിഞ്ഞു. 1999ല്‍ ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ നേതൃത്വത്തില്‍ ഡാലസില്‍ ഞായറാഴ്ചകളില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഒരോ കുര്‍ബ്ബാനകള്‍ ആരംഭിച്ചു.

 

 

2002ല്‍ പള്ളിയോടു ചേര്‍ന്ന് 18,000 ചതുരശ്ര അടിയുള്ള ജൂബിലി സെന്റര്‍ പണികഴിപ്പിച്ചു. 2003ല്‍ വികാരിയായി നിയമിതനായ ഫാ. സക്കറിയാസ് തോട്ടുവേലില്‍ ഇടവകാംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കൂടുതല്‍ സൗകര്യപ്രദമായ ദേവാലയത്തിനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ടു. ഫാ സെബാസ്റ്റ്യന്‍ കണിയാമ്പടിയുടെ നേതൃത്വത്തില്‍ അത്യാധുനികസൗകര്യങ്ങളോടെ പൗരസ്ത്യ ക്രിസ്തീയ പാരമ്പര്യത്തില്‍ അധിഷ്ടിതമായി പണികഴിപ്പിച്ച പുതിയ ദേവാലയം 2011 ഡിസംബറില്‍ കൂദ്ദാശ ചെയ്യപ്പെട്ടു. 2014 ല്‍ ഫൊറോനായായി ഉയര്‍ത്തപ്പെട്ടു. വികാരിയായി ചുമതലയേറ്റ ഫാ കുര്യന്‍ നെടുവേലിചാലുങ്കല്‍ ഫൊറോനയുടെ തുടര്‍ന്നുള്ള വളര്‍ച്ചകളിലും പങ്കാളിയായി. കഴിഞ്ഞ മൂന്നു ദശകങ്ങള്‍ക്കൊണ്ട് സെന്റ് തോമസ് ഇടവക ഡാലസിലും സമീപ പ്രദേശങ്ങളിലുമുള്ള സിറോ മലബാര്‍ വിശ്വാസികളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. ഡാലസിലെ സിറോ മലബാര്‍ സമൂഹത്തിന്റെ ഈ വളര്‍ച്ച അമേരിക്കയിലെ മറ്റു നഗരങ്ങളിലും ഇതിനോടകം സ്വന്തം ദേവാലയം വരുന്നതിനും പ്രചോദനമായി. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ദേവാലയത്തില്‍ രാവിലെ പത്തു മണിക്ക് ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് സ്‌നേഹ വിരുന്നും നടക്കും. ലളിതമായ രീതിയിലാണ് ജൂബിലി സമാപന ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ജൂബിലി ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോഷി എളമ്പാശ്ശേരില്‍, കൈക്കാരന്മാരായ ജോസഫ് (മോന്‍സി) വലിയവീട്, മന്‍ജിത് കൈനിക്കര, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.