You are Here : Home / USA News

എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ പയനീയേഴ്‌സിനെ ആദരിച്ചു

Text Size  

Story Dated: Thursday, November 16, 2017 12:23 hrs UTC

മയാമി: ഒക്‌ടോബര്‍ 28-നു ചിക്കാഗോയില്‍ നടത്തപ്പെട്ട ഫാമിലി കോണ്‍ഫറന്‍സില്‍ മുപ്പതോളം പയനീയേഴ്‌സിനെ ആദരിക്കുകയുണ്ടായി. അവര്‍ ഓരോരുത്തരും രൂപതയ്ക്കും, ഇടവകയ്ക്കും, എസ്.എം.സി.സിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരും, പ്രവര്‍ത്തിച്ചവരുമാണ്. ചിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവും, താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനി പിതാവുമാണ് ഓരോരുത്തര്‍ക്കും പ്ലാക്ക് നല്‍കിയത്. പിതാക്കന്മാര്‍ ആദരിക്കപ്പെട്ട ഓരോരുത്തരും സഭയ്ക്കുവേണ്ടിയുള്ള സേവന മനസ്ഥിതിയെ വിലമതിക്കുകയും അഭിന്ദിക്കുകയുമുണ്ടായി. അതോടൊപ്പംതന്നെ എസ്.എം.സി.സിയുടെ മുന്‍ ഡയറക്ടര്‍മാരായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ.ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഇപ്പോഴത്തെ എസ്.എം..സി.സി ഡയറക്ടറായ റവ.ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ എന്നിവരുടെ ലീഡര്‍ഷിപ്പിനേയും സേവനങ്ങളേയും ആദരിക്കുകയുണ്ടായി.

 

 

ചിക്കാഗോ സീറോ മലബാര്‍ ഇടവകാംഗങ്ങളായ ജോസഫ് തോട്ടുകണ്ടത്തില്‍ (മുന്‍ എസ്.എം.സി.സി പ്രസിഡന്റ്), ജോര്‍ജ് കൊട്ടുകാപ്പള്ളി (മുന്‍ നാഷണല്‍ പ്രസിഡന്റ്), കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍ (എസ്.എം.സി.സി നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (മുന്‍ പ്രസിഡന്റ്, കോണ്‍ഫറന്‍സ് കണ്‍വീനര്‍), മേഴ്‌സി കുര്യാക്കോസ് (കോണ്‍ഫറന്‍സ് ചെയര്‍ വിമന്‍) എന്നിവര്‍ക്കാണ് സേവനങ്ങള്‍ക്കുള്ള പ്ലാക്ക് നല്‍കിയത്. മറ്റ് ഇടവകകളില്‍ നിന്നുള്ള ബോസ് കുര്യന്‍ (ഹൂസ്റ്റണ്‍), ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (കാലിഫോര്‍ണിയ), സിജില്‍ പാലയ്ക്കലോടി (കാലിഫോര്‍ണിയ), ബാബു ചാക്കോ (കാലിഫോര്‍ണിയ), മാത്യു തോയലില്‍ (ന്യൂയോര്‍ക്ക്), അരുണ്‍ ദാസ് (ഡിട്രോയിറ്റ്), ജയിംസ് കുരീക്കാട്ടില്‍ (ഡിട്രോയിറ്റ്), ഡോ. ചക്കുപുരയ്ക്കല്‍ തോമസ് (ഡിട്രോയിറ്റ്), സേവി മാത്യു (മയാമി), ജോസ് സെബാസ്റ്റ്യന്‍ (മയാമി), എല്‍സി വിതയത്തില്‍ (ബോസ്റ്റണ്‍), ഏലിക്കുട്ടി ഫ്രാന്‍സീസ് (ഡാളസ്), ലിസമ്മ കാട്ടൂര്‍ (ഡാളസ്), ആന്റണി ചെറു (ഹൂസ്റ്റണ്‍), ജോസ് കണ്ണൂക്കാടന്‍ (അറ്റ്‌ലാന്റാ), ജോസഫ് പയ്യാപ്പള്ളി (സാക്രമെന്റോ), ജിയോ കടവേലില്‍ (സാക്രമെന്റോ), മാത്യു കൊച്ചുപുരയ്ക്കല്‍ (കാലിഫോര്‍ണിയ), ബൈജു വിതയത്തില്‍ (കാലിഫോര്‍ണിയ), ജോര്‍ജ് മാത്യു (ഫിലാഡല്‍ഫിയ), ജയിംസ് കുറിച്ചി (ഫിലാഡല്‍ഫിയ), തോമസ് പുല്ലാപ്പള്ളി (കാലിഫോര്‍ണിയ) എന്നിവരും സഭയ്ക്കുവേണ്ടിയും എസ്.എം.സി.സിക്കുവേണ്ടിയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആദരിക്കപ്പെടുകയുണ്ടായി. പരിപാടികളുടെ ക്രമീകരണങ്ങള്‍ക്കും നടത്തിപ്പിനും എസ്.എം.സി.സി ചിക്കാഗോ ടീമും, കോണ്‍ഫറന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ കണ്ണൂക്കാടനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയുണ്ടായി. മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.