You are Here : Home / USA News

ടൊറന്റോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ തിരുനാള്‍ ആചരിച്ചു

Text Size  

Story Dated: Thursday, November 16, 2017 12:27 hrs UTC

ടൊറന്റോ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി. 2017 നവംബര്‍ മാസം അഞ്ചാം തീയതി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഓള്‍ സെന്റ്‌സ് പരേഡും, ഓള്‍ സെയിന്റ്‌സ് ക്വസ് പ്രോഗ്രാമും നടത്തപ്പെട്ടു. മിസ്സിസാഗാ എക്‌സാര്‍ക്കേറ്റ് വിശ്വാസ പരിശീലന ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ മനയ്ക്കാനംപറമ്പില്‍ വിശുദ്ധ കുര്‍ബാനയ്ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. പൈശാചിക ശക്തികളുടെ മേല്‍ വിജയംവരിച്ച് ഈശോ മിശിഹായുടെ മാതൃക സ്വജീവിതത്തില്‍ പകര്‍ത്തിയ വിശുദ്ധരുടെ ജീവിത മാതൃക സകലര്‍ക്കും പ്രത്യേകിച്ച് വരുംതലമുറയ്ക്ക് പ്രചോദനമാകുമെന്ന് അച്ചന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

 

വിശ്വാസപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമ്പതില്‍പ്പരം കുഞ്ഞുങ്ങള്‍ വിവിധ വിശുദ്ധരുടെ വസ്ത്രങ്ങള്‍ അണിഞ്ഞ് ചിട്ടയായും ക്രമമായും എത്തിയത് പുതിയ അനുഭവമായിരുന്നു. അതേ തുടര്‍ന്ന് അതാത് വിശുദ്ധരുടെ ലഘുചരിതം ഏവരുടേയും അറിവിലേക്കായി വിശദീകരിക്കുകയുണ്ടായി. വിവിധ വിശുദ്ധരുടെ ജീവിത ചരിത്രം കുഞ്ഞുങ്ങളെ പഠിപ്പിച്ച് അവരെ തയാറാക്കിയതിനുശേഷം നടത്തിയ ഓള്‍സെന്റ്‌സ് ക്വിസ് പ്രോഗ്രാം വളരെ ആകര്‍ഷണമായിരുന്നു. ഒത്തൊരുമിച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുഞ്ഞുങ്ങളെ ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ഉതകുന്നതായിരുന്നു. മതാധ്യാപകരുടേയും മാതാപിതാക്കളുടേയും, കമ്മിറ്റി മെമ്പേഴ്‌സിന്റേയും നേതൃത്വത്തില്‍ നടത്തിയ ഓള്‍സെയിന്റ്‌സ് പരേഡും, ക്വിസ് പരിപാടിയും വളരെ ഭംഗിയായി നടത്തപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.