You are Here : Home / USA News

അമേരിക്കയില്‍ ഇന്ത്യന്‍ കമ്പനികളുടെ മൂലധന നിക്ഷേപം 18 ബില്യണ്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 21, 2017 12:28 hrs UTC

ഷിക്കാഗൊ: ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ 18 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയതിലൂടെ 113000 ആയിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞതായി ഷിക്കാഗൊയില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തി വെളിപ്പെടുത്തി. ഇന്ത്യന്‍ റൂട്ട്‌സ്, അമേരിക്കന്‍ സോയില്‍ എന്ന ശീര്‍ഷകത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി വാരാന്ത്യം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷിക്കാഗോയില്‍ മാത്രം 195 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നാത്ത, 3800 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും മൂര്‍ത്തി പറഞ്ഞു. അമേരിക്ക പുര്‍ട്ടെറിക്കൊ, കരീബിയന്‍. ഐലന്റ്, യു എസ് ടെറിട്ടറി തുടങ്ങിയ സ്ഥലങ്ങളില്‍ നൂറില്‍പരം കമ്പനികളാണ് വ്യവസായങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 113423 തൊഴിലാളികളാണ് ഇത്രയും വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ മൂലധനനിക്ഷേപം നടത്തിയിരിക്കുന്നത് ന്യൂയോര്‍ക്കിലാണ് (1.57 ബില്യണ്‍), ന്യൂജേഴ്‌സി (1.56 ബില്യണ്‍), മാസ്സചുസെറ്റ്‌സ് (951 മില്യണ്‍), കാലിഫോര്‍ണിയ (542 മില്യണ്‍). കൂടുതല്‍ കമ്പനികള്‍ കൂടുതല്‍ നിക്ഷേപം നടത്തുവാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നുണ്ടെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.