You are Here : Home / USA News

ബോബി തോമസ് റീജിയണ്‍ വൈസ് പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, November 26, 2017 12:09 hrs UTC

ഡ്യുമോണ്ട്, ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജേഴ്‌സി മുന്‍ പ്രസിഡന്റും, ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ഇപ്പോഴത്തെ ട്രെഷററുമായ ബോബി തോമസിനെ മിഡ്അറ്റ്‌ലാന്റിക് റീജിയന്റെ 2018- 20 വര്‍ഷത്തെ ഫോമാ റീജിണല്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കേരളസമാജത്തിന്റെ പരിപൂര്‍ണ പിന്തുണയോടെ നാമനിര്‍ദേശം ചെയ്തു. 2017 നവംബര്‍ 22 നു പ്രസിഡന്റ് ഹരികുമാര്‍ രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്. ന്യൂജേഴ്‌സിയിലെ ഡ്യുമോണ്ടില്‍ കുടുംബസമേതം താമസിച്ചുവരുന്ന ബോബി, കേരളം സമാജം ഓഫ് ന്യൂ ജേഴ്‌സിയുടെ പ്രസിഡന്റായി തുടര്‍ച്ചയായി രണ്ടുപ്രാവശ്യം സേവനം ചെയ്തിട്ടുണ്ട്. റീജിണല്‍ ട്രഷറര്‍ ആയി ഇദ്ദേഹം കഴിഞ്ഞ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിരുന്നു. ഏറ്റെടുക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും പരിപൂര്‍ണ ആത്മാര്‍ത്ഥതയോടെ പൂര്‍ത്തീകരിക്കാന്‍ ബോബി ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ സാമാജം പ്രസിഡന്റ് ഹരികുമാര്‍ രാജന്‍ അനുസ്മരിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. സെക്രട്ടറി ബിനു ജോസഫ് പുളിക്കല്‍, ട്രഷറര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഫോമാ നാഷണല്‍ കമ്മിറ്റിയംഗം സിറിയക്ക് കുര്യന്‍ എന്നിവരും മറ്റ് കമ്മിറ്റിഅംഗംങ്ങളും ബോബി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും, എല്ലാവിധ സഹായ സഹകരണങ്ങളും പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ബിനു ജോസഫ് പുളിക്കല്‍ (സെക്രട്ടറി) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.