You are Here : Home / USA News

ആര്‍പ്‌കോ ഫാമിലി നൈറ്റ് വിജയകരമായി ആഘോഷിച്ചു

Text Size  

Story Dated: Tuesday, November 28, 2017 11:52 hrs UTC

ബ്രിജിറ്റ് ജോര്‍ജ്

 

ഷിക്കാഗോ: ഇല്ലിനോയി ഫിസിക്കല്‍ തെറാപ്പിസ്റ്റ്, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച് ആന്‍ഡ് ലാംഗ്വേജ് പാതോളജിസ്റ്റിന്റെ മലയാളി സംഘടനയായ അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരളാ ഒറിജിന്റെ കുടുംബസംഗമം ശനിയാഴ്ച നവംബര്‍ 18 ന് നടത്തപ്പെട്ടു. നുട്രീഷന്‍ സയന്റിസ്റ്റും കേരളത്തില്‍ എസ്സെന്‍ നുട്രീഷന്‍ കമ്പനി ഉടമയുമായ ഡോ. എം. അനിരുദ്ധന്‍ മുഖ്യാതിഥിയായിരുന്നു. വൈകുന്നേരം 6 മണിക്ക് സൗഹൃദകൂട്ടായ്മയോടെ തുടങ്ങി 7:15 ന് ജെമ്മി അമ്പാട്ട് ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെ പൊതുസമ്മേളനത്തിനു തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് സായി പുല്ലാപ്പള്ളി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ആദ്ധ്യക്ഷം വഹിച്ച പ്രസിഡന്റ് ബ്രിജിറ്റ് ജോര്‍ജ് തന്റെ പ്രസംഗത്തില്‍ ഈ പ്രൊഫഷണല്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുമ്പോട്ടുകൊണ്ടുപോകുന്നതില്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ബോര്‍ഡ് അംഗങ്ങളെയും അനുമോദിക്കുകയും സംഘടനാംഗങ്ങളുടെ സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

 

കൂടുതല്‍ റിഹാബ് പ്രൊഫഷണലുകളെ സംഘടനയിലേക്ക് ആകര്‍ഷിക്കുക, എഡ്യൂക്കേഷന്‍ പ്രോഗ്രാമുകള്‍ നടത്തുക എന്നീ ലക്ഷ്യങ്ങളെക്കുറിച്ച് അവര്‍ വിശദീകരിച്ചു. തുടര്‍ന്ന് ജോയിന്റ് സെക്രട്ടറി വില്‍സണ്‍ ജോണ്‍ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തുകയും പ്രഭാഷണത്തിനായി ക്ഷണിക്കുകയും ചെയ്തു. ഡോ. അനിരുദ്ധന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആരോഗ്യകരമായ ആഹാരരീതിയെക്കുറിച്ചു സംസാരിക്കുകയും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും അര്‍പ്പിച്ച് ഈ ഫാമിലി നൈറ്റ് പരിപാടികള്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. ബ്രിജിറ്റ് ജോര്‍ജ് അദ്ദേഹത്തെ പ്ലാക് നല്‍കി ആദരിച്ചു. അഡ്വൈസറി ബോര്‍ഡ് മെമ്പറും മുന്‍ പ്രെസിഡന്റുമായ ബെഞ്ചമിന്‍ തോമസ് ആശംസയര്‍പ്പിച്ചു. ട്രഷറര്‍ ജെയിംസ് തിരുനെല്ലിപ്പറമ്പില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. സെക്രട്ടറി തോമസ് മാത്യു ഒറ്റപ്പള്ളി (മജു) എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. ഡോക്ടര്‍ ഓഫ് ഫിസിക്കല്‍ തെറാപ്പി ബിരുദം കരസ്ഥമാക്കിയ അരുണ്‍ ജോസഫ് വെട്ടീല്‍, ബ്രിജിറ്റ് ജോര്‍ജ്, ജെയിംസ് തിരുനെല്ലിപ്പറമ്പില്‍, നിഷാ തോമസ്, റെജില്‍ വര്‍ഗീസ്, സായി പുല്ലാപ്പള്ളി, സണ്ണി മുത്തോലം, തമ്പി ജോസ്, ജെമ്മി അമ്പാട്ട്, ജോബില്‍ ജോര്‍ജ്, പ്രിസില്ല ജോണ്‍ എന്നിവരെയും ഗ്ലെന്‍വ്യൂ ടെറസ് റിഹാബ് ഡയറക്ടര്‍ വില്‍സണ്‍ ജോണ്‍, 26 മൈല്‍ ചിക്കാഗോ മാരത്തോണ്‍ കുറഞ്ഞസമയംകൊണ്ട് മറികടന്ന ബിജോ സി മാണി എന്നിവരെയും സദസ്സിനുമുന്നില്‍ അനുമോദിച്ചാദരിച്ചു. തുടര്‍ന്ന്, ഡിന്നറിനൊപ്പം കലാപരിപാടികളും ചിരിയരങ്ങും അരങ്ങേറി. മിഷാല്‍ ടോണി കലാപരിപാടികളുടെ എംസി ആയിരുന്നു. എക്‌സ് ഒഫിഷ്യല്‍ സണ്ണി മുത്തോലം, ഡയറക്ടര്‍ ബോര്‍ഡ് മെമ്പേഴ്‌സ് അരുണ്‍ വെട്ടീല്‍, കാര്‍മല്‍ തോമസ്, സിറില്‍ മ്യാലില്‍, ദീപ ജോര്‍ജ്, മനു തിരുനെല്ലിപ്പറമ്പില്‍, നിഷാ തോമസ്, തമ്പി ജോസ്, റെജില്‍ വര്‍ഗീസ് എന്നിവരും ബിജോ സി. മാണി, ജോജോ ആനാലില്‍, മാര്‍ഗരറ്റ് നീത തോമസ്, മിജി മാളിയേക്കല്‍, നൈറ്റി ജോസഫ്, സിന്‍സി മാധവപ്പള്ളില്‍, സോണിയ ഒറ്റപ്പള്ളി എന്നിവരും നേതൃത്വം നല്‍കി. നൈല്‍സ് മെയിന്‍ലാന്‍ഡ് ഇന്ത്യാ റെസ്‌റ്റോറന്റില്‍ വെച്ച് നടത്തിയ ഈ പരിപാടികള്‍ പത്തു മണിയോടെ ശുഭമായി പര്യവസാനിച്ചു. റിപ്പോര്‍ട്ട്: ബ്രിജിറ്റ് ജോര്‍ജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.