You are Here : Home / USA News

ഫൊക്കാനയുടെ വനിതാ നേതൃത്വം സംഘടനകൾക്ക് മാതൃക

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, November 28, 2017 12:25 hrs UTC

വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനാ അതിന്റെ ആരംഭ കാലം മുതൽ അനുവർത്തിച്ചുവന്ന സ്ത്രീപുരുഷ സമത്വം എല്ലാ മലയാളി സംഘടനകല്ക്കും വലിയ മാതൃക ആയിരുന്നു . ചിക്കാഗോ കൺവൻഷന്റെ നേതൃത്വം ഫൊക്കാനയുടെ ആരംഭ കാലം മുതൽ നെതൃത്വ രംഗത്തുണ്ടായിരുന്ന ശ്രീമതി മരിയാമ്മപിള്ളയ്ക്കായിരുന്നു .ഫൊക്കാനയുടെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിചെർത്ത കൺവൻഷൻ ആയിരുന്നു, ഫൊക്കാനയുടെ തുടക്കം മുതൽ വനിതകൾക്ക് നല്കിവരുന്ന പ്രാധാന്യം വളരെ വലുതാണ്.ഫോക്കനയിലൂടെ വളർന്ന് വന്ന പല വനിതകളും അമേരിക്കൻ രാഷ്ട്രീയ പദവികളിലും മറ്റും ശോഭിക്കുന്നു.ഫൊക്കാന വിമെൻസ് ഫോറം ചെയ്യുന്ന പ്രവർത്തികൾ ഇതിനു ഏറ്റവും വലിയ ഉദാഹരണമാണെന്ന് വിമെൻസ് ഫോറം ചെയർപേഴ്സൺ ലീല മാരേട്ട് അഭിപ്രായപ്പെട്ടു. പതിനൊന്ന് റീജിയനുകളിൽ വിമെൻസ് ഫോറത്തിന്റെ, റീജിയന്റെ പ്രവർത്തനങ്ങൾ പരമാവധി സഹായം സ്ത്രികളിലേക്കും, കുട്ടികളിലേക്കും എത്തിക്കുന്നതിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

 

 

 

 

ലോകത്തുള്ള എല്ലാ സ്ത്രീകളും അടിസ്ഥാനപരമായി നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്.അവയെല്ലാം പരിഹരിക്കാൻ ഒരു സംഘടനയ്ക്കും ആവില്ല പക്ഷെ അതിനായി എന്തെങ്കിലും തുടങ്ങിവയ്ക്കാൻ സാധിക്കണം .എല്ലാ രംഗത്തും സ്ത്രീയുടെ സംഘടിതമായ മുന്നേറ്റം ഉണ്ടാകുന്നുവെങ്കിലും രാഷ്ട്രീയ സാമുദായിക രംഗങ്ങളിൽ ഒരു സ്ത്രീ മുന്നേറ്റവും കാണുന്നില്ല.അവിടെയാണ് ഫൊക്കാനയുടെ പ്രസക്തി.സാമുദായിക ,രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരുന്ന സ്ത്രീകളെ സമൂഹം നോക്കികാനുന്നത് മറ്റൊരു കണ്ണില്കൂടിയാണ് .ഈ പഴി കേൾക്കാൻ ഇന്നത്തെ സ്ത്രീകള് തയ്യാറല്ല .അതുകൊണ്ട് സ്ത്രീകളിൽ പലരും ഉൾവലിഞ്ഞുപോകുന്നു.ഫൊക്കാന ഇതിനു മാറ്റം വരുത്താൻ ശ്രെമിക്കുന്നു . സ്ത്രീകൾ ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും ഒരു പരിധിവരെ സ്വതന്ത്രരല്ല .ധാരാളം അംഗങ്ങളുള്ള ചില കുടുംബങ്ങളിലെ പാചകം, ശുചീകരണം, അലക്ക്, തുടങ്ങി എല്ലാ ഗൃഹ ജോലിയും സ്വയം ഏറ്റെടുത്തു ഭര്ത്താവിന്റേയും മക്കളുടേയും മറ്റും ആവശ്യങ്ങളെല്ലാം നിറവേറ്റി ആരാലും ശ്രദ്ധിക്കപ്പെടാതെ രാപകൽ കഠിനാധ്വാനം ചെയ്യുന്നവരും നമ്മുടെ കുടുംബങ്ങളിൽ തന്നെയുണ്ട്. ഇതാണ് യഥാര്ഥ കുടുംബ നിര്മിതിയെന്നു കൂടി അറിയണം. ഇതില് ചിലര് വീട്ടുജോലി മുഴുവന് ചെയ്തു പിന്നെ ഓഫിസിലും പോയി അവിടുത്തെ ജോലിചെയ്തു വീട്ടിലേയ്ക്കു സമ്പാദിക്കുക കൂടി ചെയ്യുന്നു. ഇവരൊക്കെ ചെയ്യുന്ന എല്ലാ ജോലികളും രാഷ്ട്രനിര്മാണ പ്രവര്ത്തനത്തിന്റെ ഭാഗമാണ് എന്ന് അംഗീകരിച്ചുകൊണ്ടാണ് ഫൊക്കാനാ അവരെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാൻ മലയാളി മങ്ക പോലെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചത്.

 

 

ഒരു രീതിയിലല്ലെങ്കില് മറ്റൊരു രീതിയില് കുടുംബത്തേയും സമൂഹത്തേയും സഹായിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്ന ഘടകങ്ങളാണ് ഇവയെല്ലാം. സമൂഹത്തിന്റെ വിവിധ മേഖലയിൽ , സാഹിത്യരചന, വക്കീല്ജോലി, ഓഫിസുദ്യോഗം, ആതുര ശുശ്രൂഷ, കാരുണ്യ പ്രവര്ത്തനം തുടങ്ങി മറ്റനേകം ജോലി ചെയ്യുന്നവരും സാമൂഹിക വളർച്ചക്ക് തങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്ന നിരവധി സ്ത്രീകൾ ഇന്ന് നമ്മോടൊപ്പമുണ്ട്. ഇവരില് ചിലര് കുടുംബവും സമൂഹവും കൂടി ഒത്തുപിടിച്ചാണു പ്രവര്ത്തിക്കുന്നത്. കുടുംബ ബന്ധത്തില് ഉറച്ചുവിശ്വസിച്ചു സ്നേഹവതിയായ അമ്മയായും ഭാര്യയായും സഹോദരിയായും അതോടൊപ്പം നിലനില്ക്കുന്ന സ്ത്രീകളുമുണ്ട്.ഫൊക്കാനയിലെ നിരവധി വനിതാ നേതാക്കൾ തന്നെ മികച്ച മാതൃകകളാണ് .. സ്ത്രീപുരുഷ സമന്വയം ആണു കുടുംബത്തിന്റെ നിലനില്പ്പിന് ആധാരം. അതിനെ തകിടം മറിച്ചു സ്ത്രീയോ പുരുഷനോ ഒറ്റയ്ക്കു മുന്നേറാം എന്നതു വെറും വ്യാമോഹം മാത്രമാണെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ നൂറ്റാണ്ടു മുഴുവനും സ്ത്രീ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു 'വിമൻ ലിബറേഷൻ മൂവ്മെന്റു' മായി നടന്ന പാശ്ചാത്യ രാജ്യങ്ങളിലെ കുടുംബ ബന്ധത്തിന്റെ ശൈഥില്യവും അതിന്റെ കെടുതികളും ഏറെ അനുഭവിച്ചു.

 

വീട്, കുട്ടികള് ഇതെല്ലാം തങ്ങളുടെ സൈ്വര ജീവിതത്തിനു തടസ്സമാണെന്നു കണക്കു കൂട്ടിയ അവര് ഇപ്പോള് ആരാരും സഹായിക്കാനില്ലാതെ ഒറ്റപ്പെട്ടു വൃദ്ധസദനങ്ങളിലും റെസ്ക്യൂ ഷെല്ട്ടറുകളിലും അഭയം പ്രാപിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കണ്മുൻപിൽ കുട്ടികള് അനേകായിരങ്ങളാണു ചൂഷണത്തിനും ലൈംഗിക ചൂഷണത്തിനും വിധേയരായി നശിച്ചുപോയത്. ഭാര്യ, ഭര്ത്താവ്, മക്കള്, കുടുംബം എന്നീ അടിസ്ഥാന സാമൂഹിക ചട്ടക്കൂടിന്റെ ആവശ്യകതയും അതു പ്രദാനം ചെയ്യുന്ന സ്നേഹവായ്പ്പിന്റേയും ദാഹം ഇന്നു പാശ്ചാത്യര് പ്രകടിപ്പിക്കുന്നു. അവര് കുടുംബം പുനര് സൃഷ്ടിക്കാന് തുടങ്ങുമ്പോഴാണ് നാം കുടുംബ ബന്ധങ്ങളില് നന്മയുടെ വിത്തുകൾ പാകുന്നു.അത് അവര്ക്കും മാതൃക ആവട്ടെ.ഫൊക്കാന സ്ത്രീകൾക്ക് വലിയ പ്രാധാന്യം നല്കുന്നു .എവിടെ സ്ത്രീയെ പൂജിക്കുന്നുവോ അവിടെ നന്മയുണ്ടാകുന്നു എന്ന് നാം പഠിച്ചത് ഭാരതത്തിൽ നിന്നാണ്. അതാണ് നമ്മുടെ ബലവും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.