You are Here : Home / USA News

ഫോമാ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാര്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, November 28, 2017 02:58 hrs UTC

ചിക്കാഗോ: 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ വച്ച് നടക്കുന്ന ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍മാരായി, സാന്‍ ഹൊസെയില്‍ നിന്നുള്ള പ്രിന്‍സ് നെച്ചിക്കാട്ട്, ചിക്കാഗോയില്‍ നിന്നുള്ള ആന്റോ കവലക്കല്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, രാജന്‍ മാലിയില്‍ എന്നിവരെ തിരഞ്ഞെടുത്തു. കലാ സാംസ്ക്കാരിക രംഗങ്ങളിലും, മറ്റ് വിവിധ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളി നേതാക്കളാണ് ഇവര്‍ നാലു പേരും. 2005ല്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറി ഇപ്പോള്‍ അകൗണ്ടന്റായി ജോലി ചെയ്യുന്ന ആന്റോ കവലക്കല്‍, ചിക്കാഗോയില്‍ ജോലിയോടൊപ്പം സാമൂഹ്യ പ്രവര്‍ത്തനവും ചെയ്തു വരുന്നു. ചിക്കാഗോയില്‍ നിന്നു തന്നെയുള്ള ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഫോമായുടെ സജീവ പങ്കാളിയും, സാമൂഹ്യ പ്രവര്‍ത്തകനുമാണ്. സി.ടി.എ. യിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. കഴിഞ്ഞ 30 വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമാക്കി, ബിനിനസ്സ് ചെയ്യുന്ന വ്യക്തിയാണ് രാജന്‍ മാലിയില്‍.

 

 

ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് രാജന്‍. സാന്‍ ഹൊസെയില്‍ നിന്നുള്ള പ്രിന്‍സ് നെച്ചിക്കാട്ട്, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിലും, ഐ.ടി. മേഖലയിലെ ബിസിനസ്സിലും, വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയം ഉള്ള വ്യക്തിയാണ്. ഫോമാ 2018 അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാക്കുക എന്നതാണ് തന്റെയും ടീമിന്റെയും ലക്ഷ്യമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. 2017 നവംബര്‍ 30ന് അവസാനിക്കുന്ന ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ അവസാനിക്കാന്‍ ഇനി രണ്ടു ദിനങ്ങള്‍ മാത്രമേയുള്ളു എന്നും, ഈ ഡിസ്കൗണ്ട് നിരക്ക് എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്ന് ജനറല്‍ സെക്രട്ടറി ജിബി തോമസും, ട്രഷറാര്‍ ജോസി കുരിശിങ്കലും ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fomaa.net

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.