You are Here : Home / USA News

മഴവില്‍ എഫ് എം ചലച്ചിത്രം ഒരുങ്ങുന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, November 29, 2017 11:15 hrs UTC

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന മഴവില്‍ എഫ് എം ഇതിനോടകം തന്നെ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഏതാനും സുഹൃത്തുക്കളുടെ സംഗീതത്തോടുള്ള അഭിനിവേശത്തിന്റെ ബാക്കി പത്രമായിരുന്നു 2013 ല്‍ ആരംഭിച്ച മഴവില്‍ എഫ് എം എന്ന റേഡിയോ സ്‌റ്റേഷന്‍. രാജ്യത്തിന് അകത്തും പുറത്തുമായി എണ്‍പതില്‍പരം റേഡിയോ ജോക്കികള്‍ക്ക് (ഞഖ) ഇതിനോടകം മഴവില്‍ എഫ് എം പരിപാടികള്‍ അവതരിപ്പിക്കുവാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മഴവില്‍ എഫ് എം ബാനറില്‍ അഞ്ച് ഹ്രസ്വ ചിത്രങ്ങളും ഇവര്‍ക്ക് ഇറക്കുവാന്‍ സാധിച്ചു. മഴവില്‍ എഫ് എം തങ്ങളുടെ അടുത്ത ചിത്രം ഒരു മുഴുനീള സിനിമയാക്കുവാനുള്ള ശ്രമത്തിലാണിപ്പോള്‍. കേരളത്തിലും, അമേരിക്കലുമായി ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മുന്‍ നിര അഭിനേതാക്കളോടൊപ്പം അമേരിക്കന്‍ മലയാളികള്‍ക്കും അവസരം ലഭിക്കുന്നതാണ്.

 

കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് മഴവില്‍ എഫ് എം ഡയറക്ടര്‍ കൂടിയായ നിശാന്ത് നായര്‍ ആണ്. എപ്പോഴും പുതുമകള്‍ സമ്മാനിച്ച സംവിധായകനാണ് നിശാന്ത്. അദ്ദേഹം എഴുതി സംവിധാനം ചെയ്ത 'പോക്ക്', 'അന്നൊരു നാള്‍', 'ആഫ്രിക്കന്‍ ബ്യൂട്ടി (ഇംഗ്ലീഷ്)', 'അനന്തരം' തുടങ്ങിയ ഹ്രസ്വ ചിത്രങ്ങള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടവയാണ്. രാജ്യാന്തര നിലയില്‍ അനവധി ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിക്കപ്പെട്ട, അവാര്‍ഡുകള്‍ വാങ്ങിയ ചിത്രമാണ് 'ആഫ്രിക്കന്‍ ബ്യൂട്ടി.' തിരക്കഥ പൂര്‍ത്തീകരിച്ച പുതിയ ചിത്രവും പുതുമകള്‍ നിറഞ്ഞതും, അമേരിക്കന്‍ മലയാളികളെ മുഖ്യധാരാ സിനിമയിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതുമായിരിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ നിശാന്ത് പത്രക്കുറിപ്പില്‍ അറിയിച്ചു. 2018 ജൂണ്‍ മാസം ചിത്രീകരണം ആരംഭിക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് നിശാന്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.