You are Here : Home / USA News

രുഗ്മണി കലാമംഗളം 2017 ഹൂസ്റ്റണ്‍ യൂത്ത് പോയറ്റ് ലൊറീറ്റ് ബഹുമതി

Text Size  

Story Dated: Tuesday, December 05, 2017 11:47 hrs UTC

ഹൂസ്റ്റന്‍: ഹൂസ്റ്റനിലെ വാന്‍ഗാര്‍ഡ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമായ രുഗ്മണി കലാമംഗളം രചിച്ച ആഫ്റ്റര്‍ ഹാര്‍വി എന്ന കവിത 2017 ഹൂസ്റ്റന്‍ യൂത്ത് പോയറ്റ് ലൊറീറ്റ് ബഹുമതി കരസ്ഥമാക്കി. ടെക്‌സസില്‍ ഹൂസ്റ്റണ്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ച ഹാര്‍വി ചുഴലി ജനഹൃദയങ്ങളില്‍ എത്രമാത്രം വേദനയും ഭയവും സൃഷ്ടിച്ചു എന്നതിനെക്കുറിച്ച് ആഫ്റ്റര്‍ ഹാര്‍വി എന്ന കവിതയില്‍ രുഗ്മിണി ചിത്രീകരിച്ചിരുന്നു. കവിതകളുടെ ഒരു സമാഹാരം മത്സരത്തിനായി സമര്‍പ്പിച്ചിരുന്നെങ്കിലും ഈ കവിതയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് അഭിമാനത്തോടെ രുഗ്മണി പറഞ്ഞു. ആറു വയസ്സില്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ രുഗ്മണി മേയേഴ്‌സ് യൂത്ത് കൗണ്‍സിലില്‍ കള്‍ച്ചറല്‍ ആര്‍ട്ട്‌സ് അഡൈ്വസറാണ്. ലോയര്‍ ആകണമെന്നാണ് രുഗ്മണിയുടെ ആഗ്രഹം. ഒരു കവയത്രി ആകണമെന്ന് എട്ടാം ഗ്രേഡില്‍ പഠിക്കുന്നതു വരെ ആഗ്രഹമില്ലായിരുന്നു. ഹൂസ്റ്റണ്‍ മെറ്റ- ഫോറില്‍ ഗായിക ആയ ശേഷമാണ് കവിത എഴുതാന്‍ ആരംഭിച്ചതെന്നും രുഗ്മണി കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റമോണ്‍ മോസ് രുഗ്മണിയുടെ വിജയം സ്‌കൂളിനു അഭിമാനാര്‍ഹമാണെന്നും ഭാവി വിജയാശംസകള്‍ നേരുന്നതായും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.