You are Here : Home / USA News

ഫോമാ വനിതാ പ്രതിനിധിയായി ഡോക്ടര്‍ സിന്ധു പിള്ളയെ നാമനിർദ്ദേശം ചെയ്തു

Text Size  

Story Dated: Wednesday, December 06, 2017 09:36 hrs UTC

ഫോമാ വനിതാ പ്രതിനിധിയായി ഡോക്ടര്‍ സിന്ധു പിള്ളയെ നാമനിർദ്ദേശം ചെയ്തു.
 
ഫോമയുടെ അടുത്ത ദേശീയ കമ്മറ്റിയിലേക്ക് വനിതാ പ്രതിനിധി സ്ഥാനത്തേക്ക്  ഡോക്ടര്‍ സിന്ധു പിള്ളയും. കഴിഞ്ഞ 20 വർഷങ്ങൾ ആയി കാലിഫോർണിയയിൽ ജീവിക്കുന്ന  സിന്ധു പിള്ള ശിശുരോഗ വിഭാഗം ഡോക്ടറാണ്. മരിയാട്ടയിൽ ഇൻലൻഡ് പീഡിയാട്രിക്സ് എന്ന പേരിൽ രണ്ട് സ്ഥാപനങ്ങൾ നടത്തി വരുന്ന സിന്ധു  ഏവർക്കും വളരെ സുപരിചിതായാണ്. നർത്തകി, ഗായിക എന്നി നിലകളിലും തന്റെകഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്.  ഓൾ കേരള മെഡിക്കൽ ഗ്രാജുവൈറ്റ്സ് (AKMG) യുടെ നേതൃനിലയിലും പ്രവർത്തിച്ചിട്ടുണ്ട്. 
 
ആലപ്പുഴ മെഡിക്കൽ കോളേജില്‍ നിന്നും MBBS കഴിഞ്ഞു അമേരിക്കയിൽ എത്തിയ  സിന്ധു 1995 ൽ ചിക്കാഗോയിൽ നിന്നും പീഡിയാട്രിക്സ് എംഡി നേടി. മൂന്ന് വർഷം  ചിക്കാഗോയിൽ ജോലി ചെയ്ത ശേഷം 1998 ൽ  മരിയാട്ട കാലിഫോർണിയിൽ സ്ഥിര താമസം ആയത്. ലോമ ലിൻഡ ഹോസ്പിറ്റൽലിൽ പീഡിയാട്രിക് വിഭാഗം മേധാവി ആയും  റാഞ്ചോ സ്പ്രിങ്സ്  ഹോസ്പിറ്റൽലിൽ  വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചു വരുന്നു. 
 
ഇപ്പോൾ ഫോമാ വനിത ഫോറം ലോസ് ആഞ്ചലസ്  കോ ഓർഡിനേറ്റർ ആണ് . വെസ്റ്റേൺ റീജിയൻ ഐക്യകണ്ഠമായി എടുത്ത തീരുമാനത്തിൽ,  സിന്ധു പിള്ളയെ വനിത പ്രതിനിധി ആയി നാമനിർദ്ദേശം ചെയ്തു. ഡോക്ടർ സിന്ധു പിള്ളയെ പോലെ കഴിവുള്ളവർ സംഘടനക്ക് ശക്തി പകരും എന്നതിൽ സംശയമില്ല എന്ന വെസ്റ്റേൺ റീജിയൻ നേതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു.  റീജിയണല്‍ വൈസ് പ്രസിഡന്റ് റോഷന്‍ (പോള്‍ ജോണ്‍), നാഷണല്‍ കമ്മറ്റിയംഗം സാജു ജോസഫ്, ജോസഫ് ഔസോ, നാഷണല്‍ ഉപദേശക സമതി വൈസ് ചെയര്‍മാന്‍ വിന്‍സന്റ് ബോസ് മാത്യു, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ സെക്രെട്ടറി പന്തളം ബിജു തോമസ്, റിജിയണല്‍ ചെയര്‍മാന്‍ സാം ഉമ്മന്‍, വുമണ്‌സ് ഫോറം റീജിയണല്‍ ചെയ4പേഴ്‌സന്‍ ഡോക്ടര്‍ സിന്ധു പിള്ള, ജോയിന്റ് സെക്രെട്ടറി സുജ ഔസോ, കണ്‍വീനര്‍ ബീന നായര്‍, ഫോമാ മുന്‍ ജോയിന്റ് സെക്രെട്ടറി റെനി പൗലോസ്, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് റ്റോജോ തോമസ്, സോദരന്‍ വര്‍ഗീസ് (കല), സിജില്‍ പാലയ്കലോടി (സര്‍ഗ്ഗം), ജോസ് വടകര (അരിസോണ) എന്നീ ഫോമാ വെസ്റ്റേണ്‍ റീജിയന്‍ നേതാക്കള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.