You are Here : Home / USA News

ഫൊക്കാന കണ്‍വന്‍ഷന്‍ ഏര്‍ലി ബേഡ് രെജിസ്‌ട്രേഷന്‍ ജനുവരി 15 വരെ

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Saturday, December 09, 2017 01:47 hrs UTC

ന്യൂജേഴ്‌സി: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയയിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തുന്ന ഫൊക്കാന അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കുറഞ്ഞ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഏര്‍ലി ബേഡ് സ്‌പെഷ്യല്‍ നിരക്കുകള്‍ 2018 ജനുവരി 15ന് അവസാനിക്കുമെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍ അറിയിച്ചു. $995 (family of 2), $1295 (family of 4) എന്നതാണ് ഏര്‍ലി ബേഡ് സ്‌പെഷ്യല്‍ നിരക്കുകള്‍. ജനുവരി 15ന് ശേഷം ഇത് $1200 (family of 2), $1500 (family of 4) എന്ന നിരക്കിലേക്കു മാറും. കണ്‍വന്‍ഷനു മുന്നോടിയായി യുവജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്കായി നിരവധി മത്സരങ്ങള്‍ റീജിയന്‍ തലങ്ങളില്‍ സംഘടിപ്പിക്കുകയും നാഷണല്‍ കണ്‍വന്‍ഷന്‍ വേദിയില്‍ അവരെ ആദരിക്കുകയും ചെയ്യും.

അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വിജയകരമാക്കാന്‍ അമേരിക്കന്‍ മലയാളികളുടെ പരിപൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും കണ്‍വന്‍ഷനില്‍ കുറഞ്ഞ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നതായും ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ പറഞ്ഞു. ഏര്‍ലി ബേഡ് സ്‌പെഷ്യല്‍ പാക്കേജ് രെജിസ്‌ട്രേഷന്‍ ഫൊക്കാന വെബ്‌സൈറ്റ് വഴി ചെയ്യാം. http://fokanaonline.org/benefactor-registration/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.