You are Here : Home / USA News

ആകർഷകമായ പരിപാടികളുമായി നാമം ഹോളിഡേ പാർട്ടി ഡിസംബർ 17ന്

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Friday, December 15, 2017 01:40 hrs UTC

ന്യുജേഴ്‌സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമം (North American Malayalees and Associated Members) ഡിസംബർ 17ന് ന്യുജേഴ്‌സിയിലെ മോൺമൗത് ജംഗ്ഷനിലുള്ള എമ്പർ ഹോട്ടലിൽ (3793 US-1, Monmouth Junction, NJ 08852) വർണ്ണാഭമായ പരിപാടികളുമായി ഹോളിഡേ പാർട്ടി നടത്തുമെന്ന് ചെയർമാൻ മാധവൻ ബി നായർ, പ്രസിഡന്റ് മാലിനി നായർ എന്നിവർ അറിയിച്ചു. വൈകുന്നരം 5 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി സാന്റ ക്ലൗസ് എത്തുന്നുണ്ട്. അയ്യരിഷ് കോക്‌ടെയ്ൽ അവതരിപ്പിക്കുന്ന ഗാനമേള, മാലിനി നായരും സംഘവും അവതരിപ്പിക്കുന്ന ഫാഷൻ ഷോ, മറ്റു നൃത്ത സംഗീത പരിപാടികൾ എന്നിവയ്‌ക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ആസ്വാദ്യകരമായ മത്സരങ്ങൾ നടത്തുന്നുണ്ട്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് നാമം ഭാരവാഹികളായ രഞ്ജിത് പിള്ള, പ്രിയ ധർമരാജൻ എന്നിവർ പറഞ്ഞു.

 

(Special prizes for Best Dressed Couple, Best Dressed Male, Best Dressed Female, Best Dressed Boy, Best Dressed Girl and Cutest Baby) ചടങ്ങിനോടനുബന്ധിച്ചു 2018 ഏപ്രിൽ 7 ന് നടത്തുന്ന നാമം എക്സലൻസ് അവാർഡ്‌ നൈറ്റിനെക്കുറിച്ചു മാധവൻ ബി നായർ സംസാരിക്കും. പ്രവാസി സമൂഹത്തിൽ വളരെ ശ്രദ്ധേയമായിക്കഴിഞ്ഞ നാമം എക്സലൻസ് അവാർഡുകൾ മലയാളികളെയും ഉത്തരേന്ത്യക്കാരെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട്, വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭർക്കാണ് നൽകുന്നത്.

 

Tickets are available here: http://www.eventnshow.com/events/20171122153609

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.