You are Here : Home / USA News

കനേഡിയൻ മാധ്യമം നടത്തുന്ന ഗുജറാത്ത് ഇലക്ഷൻ പ്രവചന മത്സരത്തിനു ഗംഭീര സ്വീകരണം

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Sunday, December 17, 2017 02:17 hrs UTC

കാനഡ: കാനഡയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം മാഗസിൻ നടത്തുന്ന ഗുജറാത്ത് ഇലക്ഷൻ പ്രവചന മത്സരത്തിനു ഗംഭീര സ്വീകരണം. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഉള്ളവർ ഉറ്റു നോക്കുന്ന ഗുജറാത്ത് തെരഞ്ഞുടുപ്പ് ഇന്ത്യയുടെ ഭരണത്തെയും,കൊണ്ഗ്രെസ്സ് പാർട്ടിയുടെ നിലനില്പിനെയും ബാധിക്കുന്ന ഒന്നാണ്. കഴിഞ്ഞ 22 ബി ജെ പി ഭരിക്കുന്ന ഗുജറാത്തിൽ ന്യൂനപക്ഷ,ഭൂരിപക്ഷ വിഭാഗങ്ങളുടെ കൂട്ട് കെട്ടിലൂടെ ഭരണമാറ്റം നൽകും എന്ന് ഉറപ്പു നൽകുന്ന കൊണ്ഗ്രെസ്സ് രാഹുൽ ഗാന്ധിയെ മുന്നിൽ നിറുത്തി ആണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.182 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി ജെപി 110 സീറ്റുകളിൽ വിജയം നേടും എന്ന് ഒട്ടു മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. മാറ്റൊലി മാഗസിൻ നടത്തുന്ന പ്രവചന മത്സരത്തിൽ കൃത്യമായി വിജയിക്കുന്ന പാർട്ടിയെയും,(മുന്നണി) അവർക്കു ലഭിക്കുന്ന സീറ്റുകളും പ്രവചിക്കുന്ന രണ്ടു പേർക്ക് 5000 രൂപ വീതം സമ്മാനമായി നൽകും (100 കനേഡിയൻ ഡോളർ/ യുസ് ഡോളർ).മത്സരം ആരംഭിച്ച കഴിഞ്ഞ 24 മണിക്കൂറിൽ ഉള്ളിൽ ആയിരത്തിൽ പരം വിവിധ ഭാഷക്കാർ ഓൺലൈനിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു. തിങ്കളാഴ്ച നടക്കുന്ന വോട്ടെണ്ണൽ തുടങ്ങുന്നതിനു 12 മണിക്കൂർ മുൻപ് വരെ -ഞായറാഴ്ച വൈകിട്ട് 7 മണിവരെ (കാനഡ സമയം)ഓൺലൈനിൽ അഭിപ്രായം രേഖപ്പെടുത്തുവാൻ അവസരം നൽകിയിട്ടുണ്ട്.ഇനിയും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ താത്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ പോയി അഭിപ്രായം രേഖപ്പെടുത്താൻ താത്പര്യപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.