You are Here : Home / USA News

ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ക്രിസ്മസ് കരോള്‍ - ഡിസംബര്‍ 23 ശനിയാഴ്ച

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, December 17, 2017 02:26 hrs UTC

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍‌വീസ് ഡിസംബര്‍ 23 ശനിയാഴ്ച വൈകീട്ട് 4:30-ന് മക്‌കൗണ്‍‌വില്‍ യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ചില്‍ (1565 വെസ്റ്റേണ്‍ അവന്യൂ, ആല്‍ബനി, ന്യൂയോര്‍ക്ക് 12203) വെച്ച് നടക്കും. റവ. ഡേവിഡ് ഗ്രൂണ്‍‌വാള്‍ഡ് (വികാരി, സെന്റ് പോള്‍സ് ലൂഥറന്‍ ചര്‍ച്ച്, ആല്‍ബനി) ക്രിസ്മസ് സന്ദേശം നല്‍കും. വിവിധ ക്വയര്‍ സംഘങ്ങളുടെ ക്രിസ്മസ് ഗാനങ്ങള്‍, സ്കിറ്റുകള്‍, ക്രിസ്മസ് സന്ദേശം എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഒരുക്കിയിട്ടുണ്ട്. എല്ലാവരേയും ഈ ക്രിസ്മസ് കരോള്‍ സര്‍‌വീസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ഡേവിഡ് 518 764 3665, തോമസ് കെ. ജോസഫ് 518 250 1967.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.