You are Here : Home / USA News

ദേശീയ നായര്‍ സംഗമം: ഏര്‍ലി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ജനുവരി 31 വരെ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 19, 2017 01:10 hrs UTC

ചിക്കാഗോ: 2018 ഓഗസ്റ്റ് 10 മുതല്‍ 12 വരെ ഹില്‍ട്ടണ്‍ ചിക്കാഗോ ഓക്ക് ബ്രൂക്ക് ഹില്‍സ് റിസോര്‍ട്ടില്‍ വച്ചു നടത്തുന്ന അന്തര്‍ദേശീയ നായര്‍ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ജനുവരി 31 വരെ കുറഞ്ഞ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജനുവരി 31-നു മുമ്പ് കുറച്ചു തുക അടച്ച് നാലു ഗഡുക്കളായി അടച്ചുതീര്‍ക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നു പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു. കണ്‍വന്‍ഷന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായും, രജിസ്‌ട്രേഷന്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു. എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വെബ്‌സൈറ്റായ nssona.org-ലൂടെ കുറഞ്ഞ നിരക്കില്‍ ജനുവരി 31 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടാതെ നാലു ഗഡുക്കളായും ഓണ്‍ലൈനിലൂടെ ചെയ്യുവാന്‍ സാധിക്കും.

ഈ ആനുകൂല്യം എല്ലാ നായര്‍ കുടുംബാംഗങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്നു സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ പാക്കേജിനെക്കുറിച്ചും, രജിസ്റ്റര്‍ ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക: nssona.org. രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ അരവിന്ദ് പിള്ള (847 769 0519), കോ- ചെയര്‍ സുരേഷ് ബാലചന്ദ്രന്‍ (630 977 9988). സതീശന്‍ നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.