You are Here : Home / USA News

സര്‍ഗ്ഗം ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ ഡപ്യൂട്ടി ഷെരീഫ് ക്രിസ് പാല്‍മര്‍ ഉദ്ഘാടനം ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 20, 2017 12:21 hrs UTC

സാക്രമെന്റോ: സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (സര്‍ഗ്ഗം) ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ സാക്രമെന്റോ കൗണ്ടി ചീഫ് ഡപ്യൂട്ടി ഷെരീഫ് ക്രിസ് പാല്‍മര്‍ ഉദ്ഘാടനം ചെയ്തു. സാക്രമെന്റോയിലെ എല്ലാ മലയാളികള്‍ക്കും അദ്ദേഹം ക്രിസ്മസ് - പുതുവത്സരാശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി അധ്യക്ഷനായിരുന്നു. ഇന്‍ഫന്റ് ജീസസ് സീറോ മലബാര്‍ പള്ളി വികാരി ഫാ. സിബി കുര്യന്‍ ക്രിസ്മസ് സന്ദേശം നല്‍കി. സെക്രട്ടറി രശ്മി നായര്‍ സ്വാഗതം ആശംസിച്ചു. ചെയര്‍മാന്‍ തോമസ് പഴയനിലം പുതിയ കമ്മിറ്റിയെ സദസ്സിനു പരിചയപ്പെടുത്തി. ഫോള്‍സം പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ കമ്മീഷണര്‍ വൈ.കെ. ചലം ആശംസകള്‍ നേര്‍ന്നു.

 

മുഖ്യാതിഥി ക്രിസ് പാല്‍മര്‍, ഫാ. സിബി കുര്യന്‍, പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി, ചെയര്‍മാന്‍ തോമസ് പഴയനിലം, സെക്രട്ടറി രശ്മി നായര്‍, ട്രഷറര്‍ വില്‍സണ്‍ നെച്ചിക്കാട്ട്, വൈസ് പ്രസിഡന്റ് സജി മാത്യു, വൈസ് ചെയര്‍ ആലീസ് മാത്യു എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാലു മണിക്കൂര്‍ നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമിനു ശെല്‍വ ആലങ്ങാടനും, സംഗീത ഇന്ദിരയും നേതൃത്വം നല്‍കി. ട്രഷറര്‍ വില്‍സണ്‍ നെച്ചിക്കാട്ട് നന്ദി രേഖപ്പെടുത്തി. കള്‍ച്ചറല്‍ പ്രോഗ്രാമിനുശേഷം നടന്ന സ്വാദിഷ്ടമായ സദ്യയ്ക്ക് മൃദുല്‍ സദാനന്ദന്‍, ബൈജു ആന്റണി, സജീവ് പിള്ളൈ, വിനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജോര്‍ജ് പുളിച്ചുമാക്കല്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.