You are Here : Home / USA News

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ക്രിസ്മസ് ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 20, 2017 12:35 hrs UTC

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഘ്യത്തില്‍ ഷിക്കാഗോയിലെ പതിനഞ്ചു സഭകളുടെ പങ്കാളിത്തത്തോടെ ക്രിസ്മസ് ആഘോഷപരിപാടികള്‍ നടത്തി. ഡിസംബര്‍ 9 ശനിയാഴ്ച മെയ്ന്‍ ഈസ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഈവര്‍ഷത്തെ പരിപാടികള്‍. ഷിക്കാഗോയിലെ മലയാളി ക്രൈസ്തവസഭകളുടെ ഐക്യത്തിന്റെയും ഒരുമയുടെയും ശബ്ദമായ എക്യൂമെനിക്കല്‍ കൗണ്‌സിലിന്റെ മുപ്പതിനാലാമത്തെ ക്രിസ്മസ് പ്രോഗ്രാമായിരുന്നു ഇത്. യാക്കോബായ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പായ എല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഉത്ഘാടനം നിര്‍വഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കൗണ്‍സില്‍ പ്രസിഡന്റ് ഏബ്രഹാം സ്കറിയ അച്ചന്‍ ആശംസകള്‍ അറിയിച്ചു. ഫാ. ഡാനിയേല്‍ ജോര്‍ജ് ഉത്ഘാടനശുശ്രുഷക്ക് നേതൃത്ത്വം നല്‍കി. വൈസ് പ്രസിഡന്റ്ഫാ. മാത്യൂസ് ജോര്‍ജ് കൗണ്‌സിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനമായ ഹോം ഫോര്‍ ഹോംലെസ്സ് പ്രവര്‍ത്തനത്തെപ്പറ്റി അറിയിക്കുകയും ഈവര്‍ഷത്തെ പ്രവര്‍ ത്തനഫലമായ രണ്ടുവീടുകളുടെ താക്കോല്‍ദാനവും സംഭാവനയും അഭിവന്ദ്യ തിരുമേനി വഴികൈമാറുകയും ചെയ്തു.

 

 

വോളിബാള്‍ ബാസ്കറ്റ്ബാള്‍ മത്സരങ്ങളുടെ ട്രോഫികള്‍ സമ്മാനിക്കുകയും പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാസ്കറ്റ്ബാള്‍ സ്‌പോണ്‍സര്‍ഷിപ്പ് ലവ്‌ലി വര്‍ഗീസില്‍നിന്നും കൈപ്പറ്റുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി ടീന തോമസും ആന്റോ കവലക്കലും ഈപരിപാടിയുടെ സ്‌പോണ്‍സര്‍മാരെ പരിചയപ്പെടുത്തി. ജനറല്‍ കണ്‍വീനര്‍ പ്രേംജിത്വില്യം, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്ഗീസിനു വേണ്ടി ടഷറര്‍ ജോണ്‍സന്‍കണ്ണൂക്കാടന്‍ എന്നിവര്‍ കൃതജ്ഞത അറിയിച്ചു. തുടര്‍ന്ന് പതിനഞ്ചുഅംഗസഭകളുടെ ക്രിസ്മസ് കലാപരിപാടി കളും ജേക്കബ് ജോര്‍ജിന്റെ നേതൃത്ത്വത്തിലുള്ള എക്യൂമെനിക്കല്‍ ക്വയറും അരങ്ങേറി. ഒന്നിനൊന്നുമെച്ചപ്പെട്ട കലാവിരുന്നുകളിലൂടെ ക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷം നിറഞ്ഞ സദസിനുമുന്‍പാകെ കാഴ്ചവച്ച ഈകൂട്ടായ്മക്ക് ശാന്തരാത്രി സ്വര്‍ഗീയരാത്രി... എന്ന ഗാനത്തോടെ, എല്ലാമാനുഷര്‍ക്കും ശാന്തിയുടെ ആശംസകളോടെ തിരശീലവീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.