You are Here : Home / USA News

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്തുമസ്സ് നവവത്സരാഘോഷം

Text Size  

Story Dated: Thursday, December 21, 2017 04:31 hrs UTC

ന്യൂജേഴ്സി: നോര്‍ത്ത് ന്യൂജേഴ്സിയിലെ എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ 2018 ജനുവരി 7ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ വെച്ച് (34 Delford Ave., Bergenfield, NJ 07621) നടത്തപ്പെടുന്നതാണ്. എപ്പിസ്ക്കോപ്പല്‍ ചര്‍ച്ച് യു. എസ്. എ. ബിഷപ്പ് റൈറ്റ് റവ. ഡോ. ജോണ്‍സി ഇട്ടി മുഖ്യാതിഥിയായി ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കും. പ്രൊഫ. മേരി തോമസ്( റിട്ട. പ്രൊഫ. ബി. എ. എം. കോളജ്, തുരുത്തിക്കാട്) ആശംസാ പ്രസംഗം നടത്തും. വിവിധ ക്രിസ്തീയ ദേവാലയങ്ങളില്‍നിന്നുള്ള ഗായകസംഘങ്ങളും ബി. സി. എം. സി. ഗായകസംഘവും ക്രിസ്തുമസ്സ് കരോള്‍ ഗാനങ്ങളാലപിക്കും. എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടേയും ഐക്യവേദിയായി മൂന്നു പതിറ്റാണ്ടുകളിലേറെക്കാലം സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന ഫെലോഷിപ്പ് അംഗീകൃത ചാരിറ്റബിള്‍ സംഘടനകൂടിയാണ്. ഈ കാലയളവില്‍ സഭാവ്യത്യാസമില്ലാതെ ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും ജീവകാരുണ്യ സേവനങ്ങളിലേര്‍പ്പെടുവാനും സംഘടന വേദിയൊരുക്കി. എല്ലാവരും കുടുംബസമേതം പങ്കെടുത്ത് ക്രിസ്തുമസ് നവവത്സരാഘോഷം വിജയപ്രദമാക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ. റോയി പി. ജേക്കബ് കൊടുമണ്‍(പ്രസിഡന്‍റ്) (201) 757-1521 സൂസന്‍ മാത്യ(വൈസ് പ്രസിഡന്‍റ് (201) 207-8942 രാജന്‍ മോഡയില്‍(സെക്രട്ടറി) (201) 674-7492 സെബാസ്റ്റ്യന്‍ ജോസഫ്(ട്രഷറര്‍) (201) 599-9228 സൂസന്‍ മാത്യൂസ്(അസി. സെക്രട്ടറി) (201) 261-8717

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.