You are Here : Home / USA News

മാർത്തോമ്മ ഫാമിലി കോൺഫറൻസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

Text Size  

Story Dated: Thursday, January 04, 2018 04:12 hrs UTC

ഹൂസ്റ്റൺ ∙ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഹൂസ്റ്റനിൽ നടക്കുന്ന 32 –ാം മാർത്തോമ്മ ഫാമിലി കോൺഫറൻസിന്റെ വെബ്സൈറ്റ്,റജിസ്ട്രേഷൻ, സുവനീർ സ്പോൺസർഷിപ്പ് എന്നിവയുടെ ഔദ്യോഗിക ഉദ്ഘാടനം ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ ഡിസംബർ 31 ഞായറാഴ്ച ആരാധനയ്ക്കുശേഷം നടന്ന പ്രത്യേക സമ്മേളനത്തിൽ ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് നിർവ്വഹിച്ചു.

2018 ജൂലൈ 5 വ്യാഴം മുതൽ 8 ഞായർ വരെ ഹൂസ്റ്റണിലെ ഹോട്ടൽ ഹിൽട്ടണിൽ ആണ് മാർത്തോമ്മ സഭയുടെ ഏറ്റവും വലിയ കുടുംബ കൂട്ടായ്മ ആയ ഈ ഫാമിലി കോൺഫറൻസ് നടത്തുന്നത്.

കോൺഫറൻസിന്റെ ആദ്യ റജിസ്ട്രേഷൻ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ ഇടവകാംഗമായ ഡോ. ഏബ്രഹാമിന്റെ പക്കൽ നിന്നും സുവനീറിന്റെ സ്പോൺസർഷിപ്പ് ന്യൂമാർട്ട് കോർപറേഷൻ സിഇഒ ചെറിയാൻ സഖറിയാ, അബാക്കസ് ട്രാവൽസ് ഉടമ ഹെൻട്രി പോൾ എന്നിവരിൽ നിന്നും സ്വീകരിച്ചുക്കൊണ്ടാണ് ബിഷപ് ഡോ. മാർ ഫിലക്സിനോസ് ഉദ്ഘാടനം നിർവഹിച്ചത്.

ഹൂസ്റ്റൺ, ഡാലസ്, മക്കാലൻ എന്നിവിടങ്ങളിൽ നിന്നായി 30 ൽ പരം സുവനീറിലേക്കുള്ള സ്പോൺസേഴ്സിനേയും 50 നു മുകളിൽ കോൺഫറൻസിലേക്കുള്ള റജിസ്ട്രേഷനും തുടക്കത്തിൽ തന്നെ ലഭിച്ചത് ഒരു അനുഗ്രഹമായി കാണുന്നതായി ജനറൽ കൺവീനർ റവ. എബ്രഹാം വർഗീസ്, രജിസ്ട്രേഷൻ കൺവീനർ ജോൺ ഫിലിപ്പ്, സുവനീർ കോ കൺവീനർ മാത്യു പി. വർഗീസ് എന്നിവർ അഭിപ്രായപ്പെട്ടു.

കോൺഫറൻസ് വെബ്സൈറ്റ് www.naemtfc.com എന്നാണെന്ന് വെബ്സൈറ്റ് ചെയർമാൻ റവ. വിജു വർഗീസ്, മീഡിയ കൺവീനർ സഖറിയാ കോശി എന്നിവർ അറിയിച്ചു.

വികാരി ജനറാൾ റവ. ഡോ. ചെറിയാൻ തോമസ്, റവ. എസ്. അലക്സാണ്ടർ, റവ. ജോൺസൺ ടി. ഉണ്ണിത്താൻ, റവ. മാത്യൂസ് ഫിലിപ്പ്, റവ. ഫിലിപ്പ് ഫിലിപ്പ്, കൗൺസിൽ മെമ്പർ ലിൻ ആൻ കീരിക്കാട്ട്, സുവനീർ ചീഫ് എഡിറ്റർ ടി. എ. മാത്യു എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

By: ഷാജി രാമപുരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.