ഡാലസ്∙ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ 2018 ജനുവരി 6 ന് ഗാർലന്റ് സെന്റ് തോമസ് കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തുന്നതാണെന്ന് സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. കൃത്യം വൈകിട്ട് ആറിന് പരിപാടികൾ ആരംഭിക്കും.
ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോഷ്വ ജോർജ് ക്രിസ്മസ് സന്ദേശം നൽകും. സ്പെല്ലിങ് ബി, ആർട്സ്, സ്പീച്ച് മത്സരങ്ങൾ വിജയിച്ചവരെ ചടങ്ങിൽ ആദരിക്കും.
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വിവിധ കലാപരിപാടികളും, ഡിന്നറും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
Comments