You are Here : Home / USA News

ഡിഎംഎ ക്രിസ്മസ്,പുതുവത്സരാഘോഷം 7ന്

Text Size  

Story Dated: Saturday, January 06, 2018 04:09 hrs UTC

ഡാലസ്∙ ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നോർത്ത് ടെക്സസ് മലയാളികൾ ക്രിസ്മസ് പുതുവത്സരം സംയുക്തമായി ആഘോഷിക്കുന്നു. ജനുവരി 7, ഞായറാഴ്ച വൈകിട്ട് 5.30 ന് കരോൾട്ടൻ സെന്റ ഇഗ്നേഷ്യസ് ദേവാലയ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാമൂഹ്യസാംസ്ക്കാരിക രംഗത്തെ വിശിഷ്ടവ്യക്തികൾ പങ്കെടുക്കും. 2018ലേക്കുള്ള പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുന്ന ചടങ്ങും തദവസരത്തിൽ നടക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ അറിയിച്ചു.

നോർത്ത് ടെക്സസിലെ പ്രമൂഖ നൃത്തവിദ്യാലയമായ റിഥം ഓഫ് ഡാലസ് അംഗങ്ങൾ, ജീവ് തോമസ്, ജീൻ തോമസ്, അബിജിൽ, അഡലിൻ, അനബെല്ല എന്നിവർ ചേർന്നൊരുക്കുന്ന നൃത്തശില്പം, യൂടിഡി സർവ്വകലാശാലയിലെ ഇൻഡോ അമേരിക്കൻ യുവാക്കൾ അവതരിപ്പിക്കുന്ന രൂപകം, ഗായകരായ മീനാ നിബു, ആരോൺ മാത്യു, അബിജിൽ തോമസ് എന്നിവരുടെ സംഗീതനിശ തുടങ്ങിയ കലാപരിപാടികൾ ആഘോഷപരിപാടികളുടെ ഭാഗമായുണ്ട ായിരിക്കും.

വ്യവസായിയായ വിക്ടർ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. ട്രസ്റ്റ് ബോർഡ് ചെയർമാൻ രാജു ചാമത്തിൽ, ഫോമ റീജിയണൽ ചെയർ പേഴ്സൺ ബിജു തോമസ്, നിയുക്ത പ്രസിഡന്റ് സാം മത്തായി, സുനിൽ തലവടി, ലിജി തോമസ്, മീഡിയ കോർഡിനേറ്റർ രവികുമാർ എടത്വ, തുടങ്ങിയവർ ചടങ്ങിനു നേതൃത്വമേകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.