You are Here : Home / USA News

ക്ലിന്റൻ ഫൗണ്ടേഷൻ പുനരന്വേഷണത്തിന് എഫ്ബിഐ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 06, 2018 04:13 hrs UTC

വാഷിങ്ടൻ ഡിസി ∙ ബിൽ ആന്റ് ക്ലിന്റൻ ചാരിറ്റബിൾ ഓർഗനൈസേഷനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം പുനരാരംഭിക്കുന്നതിന് എഫ്ബിഐ തയ്യാറെടുക്കുന്നു.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ അമേരിക്കൻ പൗരന്മാർക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറുന്നതിനുള്ള ശക്തമായ നടപടികൾ ഭരണ തലത്തിൽ സ്വീകരിച്ചുവരുന്നതിനിടയിൽ കഴിഞ്ഞ ഒരു വർഷമായി തണുത്തു കിടന്നിരുന്ന ക്ലിന്റൻ ഫൗണ്ടേഷൻ അഴിമതിയെക്കുറിച്ചു പുനരന്വേഷണത്തിനു ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഒരുങ്ങുന്നത്.

ഫൗണ്ടേഷന്റെ ഉത്ഭവസ്ഥാനമായ അർക്കൻസാസിലെ ലിറ്റിൽ റോക്ക് എഫ്ബിഐ ഏജന്റുമാരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

വാഷിംഗ്ടൺ ഹെഡ് ക്വാർട്ടേഴ്സ് റിപ്പോർട്ടറെ ഉദ്ധരിച്ചു ലിറ്റിൽ റോക്ക് എഫ്ബിഐ ഓഫിസ് ജനുവരി 4 വ്യാഴാഴ്ചയാണ് വിവരം പുറത്തുവിട്ടത്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകാൻ അധികൃതർ വിസമ്മതിച്ചു.

ക്ലിന്റൻ ചാരിറ്റബിൾ ഓർഗനൈസേഷൻ നടത്തിയ അഴിമതിയെ കുറിച്ച് അന്വേഷിച്ചു ഹിലറിയെ ജയിലിലടക്കണമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പ്രഖ്യാപിച്ചത്. ഒരു പരിധിവരെ ട്രംപിന്റെ വിജയത്തെ സ്വാധീനിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.