You are Here : Home / USA News

ഫോമയുടെ ചരിത്രത്തിൽ ആദ്യമായി ..... നഴ്‌സിങ് സ്കോളർഷിപ്പ് !

Text Size  

Story Dated: Wednesday, January 10, 2018 03:40 hrs UTC

ഫോമക്ക് അഭിമാനിക്കാം.. ഇത് ഒരു സൽകർമ്മം !!

അമേരിക്കൻ മലയാളികളുടെ ആവേശമായി മാറിയ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക (FOMAA) യുടെ നെറുകയിൽ ഒരു പൊന്ന് തൂവൽ കൂടി. ഈ തവണ അത് സമ്മാനിച്ചത് ഫോമ വിമൻസ് ഫോറം വക.

കേരളത്തിൽ നിന്ന് അമേരിക്കയിലെക്ക് കുടിയേറി ജീവിതം കെട്ടി ഉയർത്തിയ ഒട്ടു മിക്ക മലയാളികളുടെയും ചരിത്രം പരിശോധിച്ചാൽ കുടുംബത്തിൽ നിന്ന് ആദ്യമായി അമേരിക്കയിൽ എത്തിയ ഒരു നേഴ്സ് ഉണ്ടാവും. ആ വ്യക്തിയുടെ ജീവിതം കൊണ്ട് രക്ഷപെട്ട ഒരു കുടുംബവും കുറെ ബന്ധു മിത്രാദികളും ഉണ്ടാവും. ഈ ഒരു തിരിച്ചറിവിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ഫോമാ വിമൻസ് ഫോറം കേരളത്തിൽ പഠിക്കുന്ന സമർഥരായ 10 നഴ്സിംഗ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് കൊടുക്കുക എന്നൊരു ആശയം വിമൻസ് ഫോറം സെക്രട്ടറി ശ്രീമതി രേഖ നായർ മുമ്പോട്ടു വെച്ചത്. ഫോമാ ചരിത്രത്തിലെ ആദ്യത്തെ സ്കോളർഷിപ്പ് പ്രോഗ്രാം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ വിമൻസ് ഫോറം ചെയർപേഴ്സൺ Dr . സാറ ഈശോ അതിന് പരിപൂർണ്ണ പിന്തുണയും നൽകി.

ഫോമാ അംഗങ്ങളുടെ നിസീമമായ സഹകരണത്താൽ ഓരോ ജില്ലയിൽ നിന്നും ഒരു കുട്ടി എന്ന കണക്കിൽ 14 കുട്ടികൾക്ക് 50,000 രൂപ വീതവും, തൊട്ട് അടുത്ത മാർക്ക് ലഭിച്ച 7 കുട്ടികൾക്ക് 25,000 രൂപ കൊടുക്കുവാൻ ഉള്ള പണം 45 ദിവസം കൊണ്ട് സ്വരൂപിച്ചു. 15,000 ഡോളർ വെറും 45 ദിവസം കൊണ്ട് സ്വരൂപിക്കാൻ വിമൻസ് ഫോറം പ്രവർത്തകർക്ക് സാധിച്ചു.

കൊച്ചി പ്രസ്സ് ക്ലബ് സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ വിമൻസ് ഫോറം പ്രതിനിധികൾ ആയി Dr. സാറ ഈശോ, Smt . രേഖ നായർ എന്നിവർ സംസാരിച്ചു. ഫോമയുടെ ചരിത്രത്തിൽ ആദ്യമായിട്ട് സംഘടിപ്പിക്കുന്ന സ്കോളർഷിപ്പ് പ്രോഗ്രാം വിമൻസ് ഫോറം നടത്തുന്നതിൽ ചാരുതാർഥ്യം ഉണ്ടെന്നു Smt . രേഖ നായർ അഭിപ്രായപ്പെട്ടു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും അത്ഭുതകരമായ രീതിയിൽ ആണ് പണം ഒഴുകി എത്തിയത് എന്നവർ കൂട്ടി ചേർത്തു. ഈ സംരംഭത്തിൽ തങ്ങളോട് സഹകരിച്ച എല്ലാവർക്കും വിമൻസ് ഫോറത്തിന്റെ നന്ദി വിമൻസ് ഫോറം ചെയർപേഴ്സൺ Dr . സാറാ ഈശോ അറിയിച്ചു.

തുടർന്ന് കൊച്ചി അബാദ് പ്ലാസ ആഡിറ്റോറിയത്തിൽ വെച്ച് പൊതു സമ്മേളനം ബഹുമാനപ്പെട്ട കൊച്ചി മേയർ സൗമിനി ജെയിൻ ഉത്‌ഘാടനം ചെയ്തു. കൊച്ചി MLA കെ ജെ മാക്സി , പ്രശസ്ത എഴുത്തുകാരി തനൂജ ഭട്ടതിരി തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ നഴ്സിംഗ് സ്കോളർഷിപ്പ് വിതരണം ചെയ്തു.

50,000 രൂപ വീതം കിട്ടിയ വിദ്യാർത്ഥിനികൾ : നയന വർഗീസ് (കാസർഗോഡ്), ശീതൾ ടി . (കണ്ണൂർ), നയന കുരിയൻ (വയനാട് ), അനുഷ. ടി . (കോഴിക്കോട്), ജിനു കെ ജെ (മലപ്പുറം), ജലീലാ ഫർസാന (പാലക്കാട്), അഭിതനൻ ടി എൻ (തൃശ്ശൂർ), അഭിരാമി രാജൻ (എറണാകുളം) , ജൂലിയ സ്റ്റീഫൻ (ഇടുക്കി), സൂര്യ പ്രസാദ് (കോട്ടയം), ചെൽസി റോസ് ചെറിയാൻ (ആലപ്പുഴ), അജീന ഹലീദ് (പത്തനംതിട്ട), അജനമോൾ കെ (കൊല്ലം), അനിത പി സ് (തിരുവന്തപുരം).

25,000 രൂപ വീതം കിട്ടിയ വിദ്യാർത്ഥിനികൾ: അഞ്ചു എസ് എൽ (തിരുവന്തപുരം), ഷഹാന എസ് ജെ (തിരുവന്തപുരം), ഡോണാമോൾ ജയമോൻ (കോട്ടയം), രഞ്ജിത രാജേന്ദ്രൻ (കോട്ടയം), പ്രജിത്ത എ പി (പാലക്കാട്), സ്നേഹാറാണി ജേക്കബ് (കണ്ണൂർ), ഏഞ്ചൽ റോയ് (കണ്ണൂർ).

ഫോമ കോംപ്ലിൻസ് ബോർഡ് സെക്രെട്ടറി ഗോപിനാഥ് കുറുപ്പ്, ഷിക്കാഗോ RVP ബിജി എടാട്ട്, ദിലീപ് വർഗ്ഗീസ് , ഷൈല പോൾ തുടങ്ങിയവർ ആശംസകൾ നേർന്നു. 50,000 രൂപ നൽകി ഒരു കുട്ടിയെ സ്പോൺസർ ചെയ്ത കുസുമം ടൈറ്റസ്, ദിലീപ് വർഗ്ഗീസ് , അനിയൻ ജോർജ്ജ്, സാറ ഈശോ, നന്ദിനി മേനോൻ, ഹരി നമ്പൂതിരി, ഷൈല പോൾ, രാമചന്ദ്രൻ നായർ, ജെമിനി തോമസ്, അനു സഖറിയ എന്നിവർക്കുള്ള പ്രത്യേക നന്ദി രേഖ നായർ അറിയിച്ചു. മറ്റു തുകകൾ നൽകി സഹായിച്ചവരോടുള്ള നന്ദിയും, വൈ സ് പ്രസിഡന്റ് ലാലി കളപ്പുരക്കൽ, വിമൻസ് ഫോറം വൈസ് ചെയർപേഴ്സൺ ബീന വള്ളിക്കളം, അഡ്വൈസറി ബോർഡ് ചെയർ കുസുമം ടൈറ്റസ് , അഡ്വൈസറി ബോർഡ് മെമ്പർ ലോന എബ്രഹാം എന്നിവരുടെ അഭാവത്തിൽ അവാർഡ് ജേതാക്കളായ കുട്ടികൾക്ക് ഇവരുടെ ആശംസകളും തദവസരത്തിൽ അറിയിച്ചു . വിമൻസ് ഫോറം ചെയർപേഴ്സൺ Dr . സാറ ഈശോ, സെക്രട്ടറി രേഖ നായർ, ട്രഷറർ ഷീല ജോസ്,അഡ്വൈസറി ബോർഡ് വൈസ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.