You are Here : Home / USA News

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, January 17, 2018 08:23 hrs UTC

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരവും ശരണഘോഷ മുഖരിതവുമായ അന്തരീഷത്തില്‍ ആഘോഷിച്ചു . മകരവിളക്ക് ദര്‍ശിക്കാന്‍ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് . ഗുരു സ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെയും ക്ഷേത്ര മേല്‍ശാന്തിമാരായ ശ്രീനിവാസ് ഭട്ടര്‍, മോഹന്‍ജി , സതീഷ് പുരോഹിത് എന്നിവരുടെയും ഭാരവാഹികളുടെയും നേതൃത്വത്തില്‍ നടന്ന മകരവിളക്ക് ഉത്സവവും ദീപാരാധനയും ഭക്തര്‍ക്ക് ശബരിമലയില്‍ എത്തിയ പ്രതീതി ഉളവാക്കി . തിരുവാഭരണ വിഭൂഷിതനായ ശ്രീ അയ്യപ്പനെ കണ്ടു വണങ്ങുവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഭക്തര്‍. മാലയിട്ട് വ്രതം നോറ്റ്, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച് ഇരുമുടിയേന്തിയ അയ്യപ്പന്മാര്‍ ദര്‍ശന പുണ്യം നേടിയ നിമിഷങ്ങള്‍. വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്കിന്റെ സുകൃതം നുകരാന്‍ അവസരമൊരുകിയത് അറുപതു ദിവസം നീണ്ടു നിന്ന മണ്ഡല മകരവിളക്ക് സീസണ്. രാവിലെ അയപ്പ സുപ്രഭാതത്തോടെ ആരംഭിച്ച മകരവിളക്ക് മഹോത്സവം ഉഷ പൂജക്കും അയ്യപ്പനുട്ടിനും,സദ്യകും ശേഷം ഇരുമുടി പൂജ നടത്തി . ഇരുമുടിയെന്തിയ അയ്യപ്പന്മാര്‍ ശരണം വിളിയോടെ ക്ഷേത്രo വലംവെച്ച് ക്ഷേത്രതിനുള്ളില്‍ പ്രവേശിച്ചു .

 

നെയ്യഭിഷേകത്തിനും പുഷ്പഭിഷേകത്തിനോടെപ്പം തന്നെ വാസ്റ്റ് ഭജന്‍ ഗ്രൂപ്പ്ന്റെ ഭജനയും ഭക്തരെ ഭക്തിയുടെ കൊടുമുടിയില്‍ എത്തിച്ചു. പടി പൂജ, നമസ്‌കാര മന്ത്ര സമര്‍പ്പണം, മംഗള ആരതി, മന്ത്ര പുഷ്പം, ചതുര്‍ത്ഥ പാരായണം, ദിപരാധന, കര്‍പ്പൂരാഴിക്കും ശേഷം , അന്നദാനവും നടത്തി . ഹരിവരാസനത്തോടെ മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി ആയി. ഭഗവാന്‍ അയ്യപ്പ സ്വാമിയുടെ ചൈതന്യം കളിയാടിയ ദീപാരാധന ഭക്തര്‍ക്ക് ആനന്ദം ഉളവാക്കി . ഭക്തരുടെ ശരണം വിളിയില്‍ മകരവിളക്ക് സമയത്തെ സന്നിധാന അന്തരീക്ഷം തന്നെ പുനര്‍ജ്ജനിച്ചു .അയ്യപ്പന് പ്രിയമായ നെയ്യഭിഷേകമായപ്പോള്‍ അന്തരീക്ഷം ശരണ ഘോഷ പ്രഭയില്‍ മുഖരിതമായി.. വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രഭജന്‍ ഗ്രൂപ്പിന്റെ ഭജനകണ്ണന്‍ജീ , തീപന്‍ , മഹലിഗം , ശ്രീറാം, ഡോ. പ്രഭ കൃഷ്ണന്‍, ഡോ. സുവര്‍ണ്ണ നായര്‍ തുടങ്ങിയവര്‍ നയിച്ചു.

ഗുരു സ്വാമി പാര്‍ത്ഥസാരഥിപിള്ള, ഗണേഷ് നായര്‍, രാജാന്‍ നായര്‍, രാധാകൃഷ്ണന്‍.പി.കെ , പ്രഭകൃഷ്ണന്‍ , ജനാര്‍ദ്ദനനന്‍ ഗോവിന്ദന്‍, ചന്ദ്രന്‍ പുതിയത്തു , ബാബു നായര്‍ , സന്‍ജീവ് ന്യൂജേഴ്സി, സഹൃദയന്‍ , അപ്പുകുട്ടന്‍ നായര്‍ , സുരേന്ദ്രന്‍ നായര്‍, ഗോപിക്കുട്ടന്‍ നായര്‍ , സന്തോഷ് നായര്‍ , ജോഷി നാരായണന്‍ , രുക്മിണി നായര്‍ , തങ്കമണി പിള്ള, ശൈലജ നായര്‍, വിജയമ്മ നായര്‍ , ശാമള ചന്ദ്രന്‍, ലളിത രാധകൃഷ്ണന്‍, രമണി നായര്‍ , ജയശ്രീ ജോഷി, ഗീത സിന്തല്‍ , ഗുണപാലന്‍ , സബിത , നളിനി , സുനിത തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി . ഗുരു സ്വാമി പാര്‍ത്ഥസാരഥി പിള്ളയും സംഘവും ഹരിവരാസനം പാടവേ മേല്‍ശാന്തി ശ്രീനിവാസ് ഭട്ടര്‍ ദീപങ്ങള്‍ ഓരോന്നായി അണച്ച് ഭഗവാനെ ഉറക്കി നട അടച്ചു വീണ്ടും ഒരു കാത്തിരുപ്പ് .ഇനിയൊരു മണ്ഡലകാലത്തിന്റെ വരവിനായി മാളികപ്പുറത്തമ്മ കന്നി അയ്യപ്പനെ കാത്തിരിക്കുന്നത് പോലെ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.