You are Here : Home / USA News

അനീതിയുടെയും അതിക്രമത്തിന്റെയും മാര്‍ഗം മെത്രാന്‍ കക്ഷി വിഭാഗക്കാര്‍ ഉപേക്ഷിക്കണം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, January 30, 2018 01:47 hrs UTC

ന്യൂയോര്‍ക്ക്: വി. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കകാനഡാ മലങ്കര അതിഭദ്രാസനത്തിലെ വിശ്വാസ സംരക്ഷണ സമിതിയുടെ അടിയന്തിരയോഗം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടും ശ്രേഷ്ട കാതോലിക്കാ ബാവായോടും എല്ലാ അഭിവന്ദ്യ മെത്രാപ്പോലീത്താമാരോടും കൂറും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ട് താഴെപ്പറയുന്ന പ്രമേയം പാസ്സാക്കി. പരിശുദ്ധ സുറിയാനി സഭയിലെ സത്യവിശ്വാസികളുടെ പൊതുവികാരത്തിനെതിരെയുള്ള ഇന്ത്യന്‍ കോടതിയുടെ 2017 ജൂലൈ 3നു ഉണ്ടായ വിധി ഖേദകരമെന്ന് യോഗം വിലയിരുത്തി. സഭയുടെ പരമാധിപന്‍ പരി. പാത്രിയര്‍ക്കീസ് ബാവാ മുമ്പോട്ട് വച്ച സമാധാനത്തിനുള്ള മാര്‍ഗ രേഖകളെ തള്ളിക്കളഞ്ഞുകൊണ്ട് മലങ്കരയില്‍ തങ്ങളുടെ ദേവാലയങ്ങളിലും പൂര്‍വ്വികര്‍ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരികളിലും അതിക്രമിച്ചു കയറാനും പൂര്‍വ്വിക സത്യവിശ്വാസത്തെ ഇല്ലാതാക്കുവാനുമുള്ള ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് എന്നവകാശപ്പെടുന്ന മെത്രാന്‍ വിഭാഗ നേതാക്കളുടെ ശ്രമങ്ങള്‍ െ്രെകസ്തവ സാക്ഷ്യത്തിന് വിരുദ്ധമാണ് എന്നും, ഈ ദൃശ നടപടികളില്‍ പ്രവാസികളായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിശ്വാസികളുടെ ഉത്ക്കണ്ഠ ബഹു. കേരളാ ഗവണ്മെന്റിനെ അറിയിക്കാനും യോഗം തീരുമാനിച്ചു.

 

അക്രമത്തിന്റെയും അപഹരണത്തിന്റെയും വഴി വിട്ടു ക്രിസ്തീയ മാര്‍ഗ്ഗങ്ങളിലൂടെ സഭയില്‍ സമാധാനം കൈവരുത്തുവാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കുവാന്‍ ഏവരെയും യോഗം ആഹ്വാനം ചെയ്തു. വിശ്വാസ സംരക്ഷണ സമിതിയുടെ അടിയന്തിര യോഗത്തില്‍ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. സമിതിയുടെ വൈസ് പ്രസിഡണ്ട് റവ. ഫാ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് വയലിപ്പറമ്പില്‍, സെക്രട്ടറി ജോര്‍ജ്ജ് പൈലി, ട്രഷറര്‍ ഷെവലിയര്‍ സി.കെ. ജോയി, ജോ. സെക്രട്ടറി ഷെവലിയര്‍ ജെയ്‌മോന്‍ സ്‌കറിയാ, ഷെവലിയര്‍ ബാബു ജേക്കബ് നടയില്‍, ഡേവിഡ് പോള്‍, പോള്‍ പത്രോസ്, ഡോ. ജോണ്‍ തോമസ്, സാജു ജോര്‍ജ്ജ്, മാത്യു മഞ്ച എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.