You are Here : Home / USA News

ബെല്‍വുഡില്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 31, 2018 01:29 hrs UTC

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സുല്‍ത്താന്‍ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹായിടവക സന്ദര്‍ശിക്കുന്നതും വിവിധ ആത്മീയ ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കുന്നതുമാണ്. ഫെബ്രുവരി അഞ്ചാംതീയതി തിങ്കളാഴ്ച ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന തിരുമേനിയെ വൈദീകരും വിശ്വാസികളും ചേര്‍ന്നു സ്വീകരിക്കും. ഫെബ്രുവരി ഒമ്പതാം തീയതി വെള്ളിയാഴ്ച ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ 6.30-നു സന്ധ്യാനമസ്കാരവും പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. തുടര്‍ന്നു 7.30 മുതല്‍ 9 മണി വരെ ധ്യാനം നയിക്കും. ഫെബ്രുവരി പത്താംതീയതി ശനിയാഴ്ച വൈകിട്ട് 6.30-നു ഇടവക പ്രാര്‍ത്ഥനായോഗത്തിന്റെ ഇരുപത്തിനാലാം വാര്‍ഷിക സമ്മേളനം ഗ്ലെന്‍വ്യൂവില്‍ അഖില മലങ്കര പ്രാര്‍ത്ഥനായോഗം പ്രസിഡന്റുകൂടിയായ അഭിവന്ദ്യ തിരുമേനി ഉദ്ഘാടനം ചെയ്യും.

 

ഫാ. ഡാനിയേല്‍ ജോര്‍ജ് അധ്യക്ഷത വഹിക്കും. തുടര്‍ന്നു പ്രാര്‍ത്ഥനായോഗവും നടക്കും. ഫെബ്രുവരി 11-നു ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന തുടര്‍ന്നു ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ വിശേഷിക്കപ്പെടുന്ന അമ്പത് നോമ്പിനു മുമ്പ് നടത്തുന്ന വിശുദ്ധ ശൃബ്‌ക്കോനോ ശുശ്രൂഷയ്ക്ക് അഭിവന്ദ്യ തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും. എല്ലാ ആരാധനകളിലും അനുബന്ധ പരിപാടികളിലും നോമ്പാചരണത്തിലും വെടിപ്പോടും വിശുദ്ധിയോടും കൂടിവന്ന് വിശ്വാസികള്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് താത്പര്യപ്പെടുന്നു. ശുശ്രൂഷകളുടെ വിപുലമായ നടത്തിപ്പിനുവേണ്ടി പി.സി. വര്‍ഗീസ്, ഷിബു മാത്യൂസ്, തോമസ് സ്കറിയ, റെയിച്ചല്‍ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഡാനിയേല്‍ ജോര്‍ജ് (773 209 1907), ഷിബു മാത്യൂസ് (630 993 0283), ജോര്‍ജ് വര്‍ഗീസ് (773 341 8437). കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.