You are Here : Home / USA News

ഫാമിലി കോൺഫറൻസ് ഫണ്ട് ശേഖരണം ; നിരവധി ഗ്രാന്റ് സ്പോൺസർമാർ രംഗത്ത്

Text Size  

Story Dated: Tuesday, February 06, 2018 02:02 hrs UTC

രാജൻ വാഴപ്പള്ളിൽ

 

ന്യൂയോർക്ക് ∙ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ റജിസ്ട്രേഷൻ അത്ഭൂതപൂർവ്വമായ ഭദ്രാസന പങ്കാളിത്തത്തോടെ മുന്നേറുമ്പോൾ സഹായ ഹസ്തവുമായി നിരവധി ഗ്രാന്റ് സ്പോൺസർമാരും രംഗത്ത് എത്തിയത് ആശാവഹമായ പുരോഗതിയാണെന്ന് കോൺഫറൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കമ്മിറ്റിക്കുവേണ്ടി കോ ഓർഡിനേറ്റർ റവ. ഡോ. വർഗീസ് എം. ഡാനിയേൽ, ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ, ട്രഷറർ മാത്യു വർഗീസ് എന്നിവരും ഫിനാൻസ് കമ്മിറ്റി ചെയർ എബി കുറിയാക്കോസ്, സുവനീർ ചീഫ് എഡിറ്റർ ഡോ. റോബിൻ മാത്യു, എന്നിരും ഇതുവരെയുള്ള പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി. ആയിരം ഡോളർ കൊടുത്ത് ഗ്രാന്റ് സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്ന വ്യക്തിയ്ക്ക് സുവനീറിൽ അംഗീകാരവും കോൺഫറൻസ് വേളയിൽ ആശംസയും ലഭിയ്ക്കും എന്നാൽ അതിലുപരിയായി നോർത്ത് ഈസ്റ്റ് അമേരിയ്ക്കൻ ഭദ്രാസനത്തിന്റെ ഒരു മിനിസ്ട്രിയായ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ നടത്തിപ്പിൽ വേണ്ട കൈത്താങ്ങൽ നൽകുന്ന ഇവർ സഭയ്ക്കു വേണ്ടി മഹത്തായ സേവനമാണ് ചെയ്യുന്നതെന്ന് ഇവരെ ഉദ്ധരിച്ചുകൊണ്ട് കോ ഓർഡിനേറ്റർ വർഗീസ് എം. ഡാനിയേൽ പറഞ്ഞു.

 

രണ്ട് രീതിയിൽ ഗ്രാന്റ് സ്പോൺസർ ആകുവാൻ സാധിയ്ക്കും. ഒന്ന്. പത്ത് റാഫിൾ ടിക്കറ്റുകൾ ഒന്നിച്ചെടുക്കുന്നതുവഴി, രണ്ട്. അഞ്ച് റാഫിൾ ടിക്കറ്റുകളും സുവനീറിൽ ഒരു ഫുൾപേജ് പരസ്യം എടുക്കുന്നതുവഴി. ഇതു വരെ 19 പേർ ഗ്രാന്റ് സ്പോൺസർമാർ ആയിട്ടുള്ളത്. മാത്യു വർഗീസ് ആൻഡ് മേരി വർഗീസ് (സെന്റ് ഗ്രീഗോറിയോസ് എൽമോണ്ട്) രാജൻ ജോർജ് ആൻഡ് ജെയിംസ് ജോർജ് (സെന്റ് ഗ്രീഗോറിയോസ് എൽമോണ്ട്), ഡോ. ഫിലിപ്പ് ജോർജ് ആൻഡ് ഷൈല ജോർജ് (സെന്റ് ജോർജ് ഓർത്തഡോക്സ് വെസ്റ്റ് ചെസ്റ്റർ, പോർട്ട് ചെസ്റ്റർ) കുഞ്ഞൂഞ്ഞമ്മ വർഗീസ് (സെന്റ് തോമസ്, യോങ്കേഴ്സ്) ചാക്കോ വർഗീസ് ആൻഡ് അന്നാമ്മ വർഗീസ് (സെന്റ് ജോൺസ് ഓർത്തഡോക്സ് ഡ്രെക്സൽ ഹിൽ), കോശി ചെറിയാൻ ആൻഡ് രേഖജ് (സെന്റ് മേരീസ് ഓർത്തഡോക്സ് ബ്രോങ്ക്സ) സാജൻ ശാമുവേൽ ആൻഡ് കോർട്ടനി(സെന്റ് മേരീസ് ഓർത്തഡോക്സ് ബ്രോങ്ക്സ്) അലക്സ് മാത്യു (സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വെസ്റ്റ് സെയ് വിൽ) അജോയ് ജോർജ് (സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വെസ്റ്റ് സെയ് വിൽ) ബിലു മാത്യു (സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വെസ്റ്റ് സെയ് വിൽ) അബു ജോർജ് ഫിലിപ്പ് ആൻഡ് പ്രീതി ഫിലിപ്പ് (സെന്റ് ജോർജ് ഇൻഡ്യൻ ഓർത്തഡോക്സ് ഫെയർലസ് ഹിൽ) വർഗീസ് ജേക്കബ്, ഡെയ്സി ജേക്കബ് (സെന്റ് ബേസിൽ ഓർത്തഡോക്സ് ഫ്രാങ്ക് ലിൻ സ്ക്വയർ) ജോർജ് ആൻഡ് ഇന്ദിരാ തുമ്പയിൽ (സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയം ഡോവർ) കൊച്ചുമ്മൻ റ്റി. ജേക്കബ് (സെന്റ് ജോർജ് ഓർത്തഡോ ക്സ് വെസ്റ്റ് ചെസ്റ്റർ പോർട്ട് ചെസ്റ്റർ) പോത്തൻ തങ്കൻ (സെന്റ് ജോർജ് ഓർത്തഡോക്സ് വെസ്റ്റ് ചെസ്റ്റർ പോർട്ട് ചെസ്റ്റർ) ജോസഫ് ഏബ്രഹാം ആൻഡ് സാറാമ്മ ജോസഫ് (സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ബെൻസേലം ഫിലഡൽഫിയാ) പോൾ മത്തായി ആൻഡ് ജോവിൻ മത്തായി (സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ബെൻസേലം), ഫാ. സുജിത് തോമസ് (സെന്റ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് അൻറു അവന്യൂ, ഫിലാഡൽഫിയ), വർഗീസ് മാമ്പിള്ളിൽ (സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോ ക്സ് പാർക്ക് ഹിൽ യോങ്കേഴ്സ്). റാഫിൾ രണ്ടാം സമ്മാനമായ 10 പവൻ (രണ്ടു പേർക്കായി സ്പോൺസർ ചെയ്ത ഗോൾഡ് സ്പോൺസർ ആയ എസ് എസ് കമ്മോഡിറ്റീസ് ഉടമയും സാമൂഹ്യ പ്രവർത്തകനുമായ തോമസ് കോശിയേയും ഭാര്യ വത്സാകോശിയേയും കോൺഫറൻസ് കമ്മിറ്റി അഭിനന്ദിച്ചു. സഭയ്ക്കും ഭദ്രാസനത്തിനും ഇവർ ചെയ്യുന്ന സേവനങ്ങൾ ദൈവമുൻമ്പാകെ സമർപ്പിക്കുന്നുവെന്നും കമ്മിറ്റി അറിയിച്ചു. സഭാ അത്മായ ട്രസ്റ്റി ജോർജ് പോൾ ഫാമിലി കോൺഫറൻസിൽ ഒരു സ്പോൺസർഷിപ്പുമായി സഹകരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ഫിനാൻസ് ഫണ്ട് കമ്മിറ്റി ചെയർ എബി കുറിയാക്കോസ് അറിയിച്ചു. ഫിനാൻസ് ആൻഡ് സുവനീർ കമ്മിറ്റിയുടെ ടെലികോൺഫറൻസുകൾ ആഴ്ചയിൽ ഒരു തവണകൂടി പുരോഗതികൾ വിലയിരുത്തി വരുകയാണ്. നാളിതുവരെ കാണാത്ത ആവേശമാണ് ഭദ്രാസനത്തിന്റെ ഇടവകകളിൽ നിന്നും ലഭിയ്ക്കുന്നത് എന്ന് ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.