You are Here : Home / USA News

ഫൊക്കാന ഇന്‍ഡോര്‍ ഗെയിംസ്കളുടെ ചെയര്‍മാൻആയി കുര്യാക്കോസ്‌ തര്യൻ

Text Size  

Story Dated: Thursday, February 08, 2018 08:08 hrs UTC

2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണൽ കണ്‍വന്‍ഷനിൽ നടത്തുന്ന ഇന്‍ഡോര്‍ ഗെയിംസ്കളുടെ ചെയര്‍മാൻആയി കുര്യാക്കോസ്‌ തര്യനേയും ,കോര്‍ഡിനേറ്റർ വർഗീസ് തോമസിനേയും (ജിമ്മിച്ചൻ ) നിയമിച്ചതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ്,കണ്‍വന്‍ഷൻ ചെയർമാൻ മാധവൻ നായർ എന്നിവർ അറിയിച്ചു. ഫൊക്കാനാ കണ്‍വന്‍ഷനില്‍ ചീട്ടുകളി, ചെസ്‌ തുടങ്ങിയ ഇന്‍ഡോര്‍ ഗെയിംസിന്‌ ഇതിനോടകം നല്ല പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ബുദ്ധിയും തന്ത്രവും ഭാഗ്യവും തമ്മില്‍ ഏറ്റുമുട്ടുന്ന ചീട്ടുകളി മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ജയിക്കുന്നവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡുകളും വിതരണം ചെയ്യും. ഇതിലേക്ക് 18 വയസ്സിനു മേലുള്ള എല്ലാ മലയാളികളായ സ്ത്രീ പുരുഷ ഭേദമന്യേ പങ്കെടുക്കാവുതാണ്. മത്സരാര്‍ത്ഥികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്‌തവർ ആയിരിക്കണം. ഈ വാശിയേറിയ മത്സരത്തിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഇന്‍ഡോര്‍ ഗെയിംസ് ചെയര്‍മാൻ കുര്യാക്കോസ്‌ തര്യനും,കോര്‍ഡിനേറ്റർ വർഗീസ് തോമസ് (ജിമ്മിച്ചൻ ) എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.