You are Here : Home / USA News

മലയാളിത്തനിമയില്‍ ഇന്ത്യന്‍ അംബാസഡര്‍ക്ക് വര്‍ണ്ണോജ്ജ്വല സ്വീകരണം

Text Size  

Story Dated: Wednesday, February 14, 2018 12:11 hrs UTC

ബിന്ദു ടിജി

സാന്‍ ഫ്രാന്‍സിസ്‌കോ ഇന്ത്യന്‍ കോണ്‍സുലേറ്റും ബേ ഏരിയയിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹവും ചേര്‍ന്ന് ഇന്ത്യന്‍ അംബാസഡര്‍ ശ്രീനവതേജ് സര്‍ന ക്കു വര്‍ണ്ണോജ്ജ്വലമായ സ്വീകരണം നല്‍കി . മില്‍പിറ്റസ് യൂണിവേഴ്‌സിറ്റി ഓഫ് സിലിക്കണ്‍ ആന്ധ്രാ യില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിന് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ പല ഉന്നത നേതാക്കളും പങ്കെടുത്തു സംസാരിച്ചു . സ്വീകരണ പരിപാടികള്‍ക്ക് കോണ്‍സിലേറ്റ് ജനറല്‍ ശ്രീ വെങ്കിടേശന്‍ അശോക് , ഡെപ്യൂട്ടി കോണ്‍സില്‍ ജനറല്‍, മലയാളി കൂടിയായ ശ്രീ . രോഹിത് രതീഷ്, കോണ്‍സില്‍ പബ്ലിക് അഫയേഴ്‌സ് ശ്രീ . വെങ്കിട്ട് രമണ എന്നിവര്‍ നേതൃത്വം കൊടുത്തു. നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഫോമാ നാഷണല്‍ കമ്മിറ്റി അംഗം സാജു ജോസഫ് ഉം മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ സെക്രട്ടറി സുനില്‍ വര്‍ഗീസും ചടങ്ങില്‍ സംബന്ധിച്ചു.

സാജു ജോസഫ് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ സ്‌നേഹാദരങ്ങള്‍ അറിയിച്ചുകൊണ്ട് ശ്രീ നവതേജ് സര്‍ന യെ പൊന്നാട അണിയിച്ചു . ബേ ഏരിയയില്‍ കുടിയേറിയ ഇന്ത്യന്‍ സമൂഹം എല്ലാതരത്തിലും പക്വത പ്രാപിച്ച ഒരു സമൂഹമായി മാറിയിരിക്കുന്നു, സ്വന്തം മാതൃ രാജ്യത്തോടുള്ള ആത്മബന്ധം നില നിര്‍ത്തുന്നതോടൊപ്പം തന്നെ തങ്ങളുടെ മുഴുവന്‍ ശക്തിയും ഊര്‍ജ്ജവും കുടിയേറിയ രാജ്യത്തിലും ഒരുപോലെ ഒഴുക്കുവാന്‍ സാധിക്കുന്നത് ഈ സമൂഹത്തിന്‍റെ വന്‍വിജയമാണെന്ന് അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ അഭിനന്ദിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു . ബേ ഏരിയ യിലെ മലയാളി സമൂഹത്തിന്‍റെ നേതൃത്വത്തില്‍ പരമ്പരാഗത രീതിയില്‍ മലയാളി വനിതകളുടെ താലപ്പൊലിയോടും ചെണ്ടമേളത്തോടും കൂടിയായിരുന്നു ഇന്ത്യന്‍ അംബാസഡറെ വരവേറ്റത് . രണ്ടായിരത്തി പതിനേഴിലെ നാഷണല്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ അനയ വിനയേയും ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ ബി .എസ് ചന്ദ്രശേഖറിനെയും ചടങ്ങില്‍ അനുമോദിച്ചു . വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കലാപരിപാടികള്‍ അരങ്ങേറി. അതില്‍ മലയാളി മങ്ക മാരുടെ ചെണ്ടമേളം സദസ്സിനെ ഏറെ ആകര്‍ഷിച്ചു. അത്താഴ വിരുന്നോടെ പരിപാടികള്‍ അവസാനിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.