You are Here : Home / USA News

മാര്‍ത്തോമാ യുവജനസഖ്യം പട്ടക്കാര്‍ക്ക് ഫെബ്രുവരി 24-ന് യാത്രയയപ്പ് നല്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 14, 2018 09:05 hrs UTC

ഡാളസ്: നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയന്‍- എയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ മൂന്നുവര്‍ഷം സേവനം പൂര്‍ത്തീകരിച്ച് ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന പട്ടക്കാര്‍ക്ക് യാത്രയയപ്പ് നല്കുന്നു. ഫെബ്രുവരി 24-നു ശനിയാഴ്ച രാവിലെ 10 മണിക്ക് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസില്‍ (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ചേരുന്ന സെന്റര്‍ - എ സൗത്ത് വെസ്റ്റ് റീജിയന്‍ ജനറല്‍ബോഡി യോഗത്തിലാണ് യാത്രയയപ്പ് നല്‍കുക. യുവജനസഖ്യം പ്രസിഡന്റ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വികാരി എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച റവ. പി.സി. സജി, അസി. വികാരി റവ. മാത്യു സാമുവേല്‍, ഒക്കലഹോമ ചര്‍ച്ച് വികാരി റവ. തോമസ് കുര്യന്‍, സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. അലക്‌സ് സി. ചാക്കോ, ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ഷൈജു പി. ജോണ്‍ എന്നീ പട്ടക്കാരാണ് ഇന്ത്യയിലേക്ക് തിരിച്ചുപോകുന്നത്. യുവജനസഖ്യം വാര്‍ഷിക പൊതുയോഗത്തില്‍ 2017-ലെ റിപ്പോര്‍ട്ട്, കണക്ക് എന്നിവ അവതരിപ്പിക്കും. 2018-ലെ ബഡ്ജറ്റ്, 2018-ലെ പ്രവര്‍ത്തന പരിപാടികള്‍ എന്നിവയും ചര്‍ച്ച ചെയ്യപ്പോടും. റവ. മാത്യു പി. സാമുവേല്‍ ധ്യാന പ്രസംഗം നടത്തും. വാര്‍ഷിക പൊതുയോഗത്തില്‍ സൗത്ത് വെസ്റ്റ് റീജിയനിലെ എല്ലാ യുവജനസഖ്യാംഗങ്ങളും പങ്കെടുക്കണമെന്ന് സംഘാടകരായ ഷിബു ജോര്‍ജ് (വൈസ് പ്രസിഡന്റ്), ബിജു ജോബി (സെക്രട്ടറി) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.