You are Here : Home / USA News

റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി നിര്‍മിച്ച സംഘത്തില്‍ ഹൂസ്റ്റണ്‍ മലയാളിയും

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, February 20, 2018 01:34 hrs UTC

ഹൂസ്റ്റണ്‍: കാലിഫോര്‍ണിയ ആസ്ഥാനമായ സ്‌പേസ് എക്‌സ് (സ്‌പേസ് ത ) എന്ന സ്വകാര്യ കമ്പനി വിജയകരമായി വിക്ഷേപിച്ച ചൊവ്വ, ചാന്ദ്രയാത്രകള്‍ക്കു ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് 'ഫാല്‍ക്കണ്‍ ഹെവി' യുടെ നിര്‍മാണത്തില്‍ ഒരു ഹൂസ്റ്റണ്‍ മലയാളിയുടെ കരസ്പര്‍ശം. അമേരിക്കയിലെ ടെക്‌സാസ് ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ എബ്രഹാം പുഞ്ചത്തലക്കലിന്റെയും കുട്ടിയമ്മയുടെയും മകന്‍ റ്റിജു എബ്രഹാം (30 )ആണ് അഭിമാനാര്‍ഹമായ ഈ നേട്ടത്തില്‍ പങ്കാളിയായത്. ഏവിയേഷന്‍ ടെക്‌നോളജി യില്‍ ഡിപ്ലോമയും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദവും നേടിയിട്ടുണ്ടു ഇദ്ദേഹം.അമേരിക്കന്‍ എയര്‍ലൈന്‍സ് മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്ത മുന്‍പരിചയം സ്‌പേസ് ത ലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം എളുപ്പമാക്കി. വളരെ ചെറുപ്പത്തില്‍ തന്നെ മെക്കാനിക്കല്‍ കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള അഭിരുചിയും, കഠിനപ്രയത്‌നവും ആണ് റ്റിജുവിനു സ്‌പേസ് ത ല്‍ എത്താന്‍ സഹായിച്ചത് എന്ന് അദ്ദേത്തിഹന്റെ പിതാവ് എബ്രഹാം പുഞ്ചത്തലക്കല്‍ പറഞ്ഞു .

 

ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള മനുഷ്യന്റെ കുതിപ്പിന് വളരെ നിര്ണായകമാകുന്ന ഒരു കാല്‍വെയ്പ്പാണ് ഫാല്‍ക്കണ്‍ ഹെവി പരീക്ഷണത്തോടെ സ്‌പേസ് ത പൂര്‍ത്തിയാക്കിയത് . ഫെബ്രുവരി 6 നു ഫ്‌ളോറിഡയിലുള്ള കെന്നഡി സ്‌പേസ് സെന്ററില്‍നിന്നും ആയിരുന്നു ആദ്യത്തെ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഈ പരീക്ഷണത്തിനു ഉപയോഗിച്ച രണ്ടു സൈഡ് ബൂസ്‌റ്റെര്‍സ് തിരിച്ചിറക്കി ഈ പരീക്ഷണം ലാഭകരവുമാക്കി സ്‌പേസ് ത . ഇനി രണ്ടു പരീക്ഷണങ്ങള്‍ക്കു കൂടി അവ ഉപയോഗിക്കാം. സര്‍ക്കാര്‍ സഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കമ്പനി ആദ്യമായാണ് ഇത്തരമൊരു കൂറ്റന്‍ റോക്കറ്റ് നിര്‍മിച്ചു പരീക്ഷിക്കുന്നത്. ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് നിര്‍മാണത്തില്‍ പങ്കാളികളായ 6000 പേരുടെ പേരുകളടങ്ങിയ ഒരു ഫലകം റോക്കറ്റില്‍ സ്ഥാപിച്ചിരുന്നു, അതില്‍ ഒരു പേര് ഈ അമേരിക്കന്‍ മലയാളിയുടേത് ആയതില്‍ നമുക്ക് അഭിമാനിക്കാം. അമേരിക്കന്‍ മലയാളികളുടെ വരും തലമുറകള്‍ക്കു അതിര്‍ വരമ്പുകളില്ലാതെ സ്വപ്നം കാണാന്‍ ഈ നേട്ടം ഒരു പ്രചോദനമാവട്ടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.