You are Here : Home / USA News

കനക്ടികട്ടിൽ കുടുംബ നവീകരണ ധ്യാനം മാർച്ച് 3 മുതൽ

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Thursday, February 22, 2018 02:09 hrs UTC

കനക്ടികട്ട് ∙ നോർവാക്ക് ഔവർ ലേഡി ഓഫ് അസംപ്ഷൻ മിഷന്റെ ആഭിമുഖ്യത്തിൽ, ക്യൂൻ മേരി മിനിസ്ട്രി നയിക്കുന്ന നോമ്പുകാല ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം മാർച്ച് 3, 4 തീയതികളിൽ ഗ്രീൻവിച്ചിലുള്ള സെന്റ് പോൾ റോമൻ കാത്തലിക് ദേവാലയത്തിൽ വച്ച് നടത്തും. റവ. ഫാ. ഷാജി തുമ്പേച്ചിറയിൽ, ബ്രദർ ഡൊമിനിക് പി. ഡി. എന്നിവർ ധ്യാനത്തിന് നേതൃത്വം നൽകും. അനുഗ്രഹീത ഗായകൻ ബ്രദർ വി. ഡി. രാജു ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നതാണ്. ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 7.30 വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ 7.30 വരെയുമാണ് ധ്യാനത്തിന്റെ സമയം. നോമ്പുകാല ധ്യാനത്തിൽ പങ്കുചേരാൻ മിഷൻ ഡയറക്ടർ റവ. ഫാ. ജയിംസ് വട്ടക്കുന്നേൽ എല്ലാ വിശ്വാസികളെ സ്വാഗതം ചെയ്യുന്നു. വിവരങ്ങൾക്ക് :ജിബി ഗ്രിഗറി : 201 921 5137. St. Paul Roman Catholic Church, 84 Sherwood Ave, Greenwich, CT-06831

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.