You are Here : Home / USA News

സാജു സ്കറിയയ്ക്ക് ഡോക്ടറേറ്റ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, March 04, 2018 12:23 hrs UTC

അരിസോണ: ബിസിനസ് മാനേജ്മന്റ് വിദഗ്ദനും ടാറ്റാ അമേരിക്കയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും, ആധ്യാത്മീക , സാമൂഹിക , സാംസ്കാരിക, കലാരംഗങ്ങളിലെ വേറിട്ട സാന്നിദ്ധ്യവുമായ സാജു സ്കറിയയ്ക്ക് അമേരിക്കയിലെ യൂണിവേഴ്സ്റ്റിറ്റി ഓഫ് ഫീനിക്‌സില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് ലഭിച്ചു. അമേരിക്കയിലെ വിവര സാങ്കേതികവിദ്യ ബിസിനസ് മേഖലയില്‍ ഇന്ത്യന്‍ വംശജരായ നേതാക്കളുടെ പങ്ക് എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. "അടുത്ത പതിറ്റാണ്ടിലേക്ക് ഏറ്റവും ഉപയുക്തമായ ഉന്നത പഠനം' എന്നാണ് ഗവേഷണ കമ്മറ്റി ഈ ഗവേഷണത്തെ വിശേഷിപ്പിച്ചത്.

വിവര സാങ്കേതിക മേഖലയിലെ അറിയപ്പെടുന്ന എഴുത്തുകാരനും പ്രസംഗികനുമായ ആദ്ദേഹം നല്ലൊരു ദീര്‍ഘദൂര മാരത്തണ്‍ ഓട്ടക്കാരനുമാണ്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീറിങ്ങില്‍ നിന്ന് ബിരുദവും, ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്നും എയ്‌റോ സ്‌പേസ് എന്‍ജിനീയറിങ്ങില്‍ നിന്ന് ബിരുദാനന്തര ബിരുദവും, ന്യൂഡല്‍ഹി ഇഗ്‌നോയില്‍ നിന്ന് എം ബി എയും നേടിയിട്ടുണ്ട്. അമേരിക്കയിലെ മലങ്കര അതിഭദ്രാസനത്തിന്റെ കൗണ്‍സില്‍ മെമ്പര്‍ , പാത്രിയാര്‍ക്കല്‍ സെന്റര്‍ പ്രൊജക്റ്റ് ഡയറക്ടര്‍ , ഫീനിക്‌സ് സെന്റ് പീറ്റേഴ്‌സ് പള്ളി വൈസ് പ്രസിഡന്റ്, ബോര്‍ഡ് മെംബര്‍, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരക്കുന്നം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയപള്ളിയാണ് മാതൃ ഇടവക.

ഇപ്പോള്‍ അരിസോണായിലുള്ള ഫീനിക്‌സ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളി അംഗമാണ്. ആരക്കുന്നം വെട്ടിക്കാട്ടില്‍ (കൊടിമറ്റത്തില്‍) കുടുംബാംഗമാണ്. ഭാര്യ ഷൈനി സ്കറിയ അമേരിക്കന്‍ എക്‌സ്പ്രസില്‍ ഉദ്യോഗസ്ഥയും എരുമേലി ഈശ്വരേടത്തു കുടുംബാംഗവുമാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ റിങ്കു സ്കറിയ മകളും, ഡിജിറ്റല്‍ മീഡിയ വിദ്യാര്‍ത്ഥിയായ റോബിന്‍ സ്കറിയ മകനുമാണ്. ഫീനിക്‌സിലെ അരിസോണായിലാണ് സ്ഥിരതാമസം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.