You are Here : Home / USA News

എച്ച്. വൺ - ബി. വിസ നിയമങ്ങൾ കർശനമാക്കി യു.എസ്. - ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പ്.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, April 28, 2018 11:31 hrs UTC

ന്യൂയോർക്ക്: അമേരിക്കയിലെ വിശേഷങ്ങൾ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നിൽ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോർക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച, ഒരു പിടി വിത്യസ്തങ്ങളായ നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായെത്തുകയാണ്. ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് വിഷമത്തിലാക്കി കൊണ്ട് പുതിയ എച്ച്.വൺ-ബി വിസ നിയമങ്ങൾ. എച്ച്.വൺ-ബി വിസയിലുള്ളവരുടെ പങ്കാളികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി കൊടുക്കരുതെന്ന് പുതിയ നിയമം. ദൃശ്യമാധ്യമ രംഗത്തെ പുതിയ ട്രെന്റുകൾ അവതരിപ്പിച്ചു കൊണ്ട് ലാസ് വേഗാസിൽ എൻ.എ.ബി. ഷോ. ഹോളിവുഡ് വിശേഷങ്ങളിൽ, ഡാനിയേൽ ക്രെഗിന്റെ പുതിയ ചിത്രമായ കിംഗ്സിനെ കുറിച്ചാണ്. കേരളാ സമാജം ഓഫ് ന്യൂജേഴ്സിയുടെയും ഇന്ത്യൻ അക്കാദമി ഓഫ് ലാംഗുയേജ് ആൻഡ് ലിറ്ററേച്ചറിന്റെയും സമ്മേളനം വിവിധ പരിപാടികളോടെ നടന്നതിന്റെ പ്രശക്ത ഭാഗങ്ങൾ ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചി എം.എൽ.എ. കെ. ജെ. മാക്സിക്ക് ചിക്കാഗോയിലെ കൊച്ചി ക്ലബ് സ്വീകരണം നൽകി. ഡാളസ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങുകൾ ഒക്ടോബർ 17 മുതൽ 20 വരെ നടക്കും.

ഈ എപ്പിസോഡിന്റെ അവതാരകൻ, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്സിക്യുട്ടീവ് എഡിറ്റർ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്

യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.