കണ്ടുമടുത്ത അവതരണ രീതികളില്‍ നിന്നും തികച്ചും വിഭിന്നമായി ഹാസ്യത്തിനൊപ്പം കലാമൂല്യത്തിനും പ്രധാന്യം നല്കി ജെ.ജെ എന്റര്‍ടൈന്‍മെന്റ് ഈവര്‍ഷം അണിയിച്ചൊരുക്കുന്ന സ്റ്റേജ് ഷോ `ഇതാടാ അളിയാ പെരുന്നാള്‍' അമേരിക്കയില്‍ അരങ്ങേറുന്നു. ഒരു ഇടവക പള്ളിയുടെ പെരുന്നാളിനു കൊടി ഉയരുന്നതോടെ ആരംഭിച്ച് ഒരുപാട് സംഭവങ്ങളിലൂടെ കൊടിയിറക്കില് അവസാനിക്കുന്ന ഈ ഹാസ്യഷോ ചിരിക്കുപരി ചിന്തയ്ക്കും വക നല്കുന്നു. നാട്ടിലെ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങള്‍ ഹാസ്യാത്മകമായി ചര്‍ച്ച ചെയ്യപ്പെടുന്നതിനാല്‍ ഇത് കലാപ്രേമികള്‍ക്ക് ഏറെ ആസ്വാദ്യകരമായിരിക്കും. ഹാസ്യത്തിനുവേണ്ടി എന്നും അവതരിപ്പിക്കുക എന്ന പാരമ്പര്യ രീതിയില്‍ നിന്നും വ്യത്യസ്തമായി, അവതരിപ്പിക്കുന്നതു ഹാസ്യമായിരിക്കുക എന്ന നാടകീയ രീതിയാണ് `ഇതാടാ അളിയാ പെരുന്നാള്‍' എന്ന ഷോ സ്വീകരിച്ചിരിക്കുന്നത്. മെഗാ സീരിയല്‍-സിനിമാ-ഗായക-മിമിക്രി രംഗത്തെ പ്രമുഖരെ അണിനിരത്തുന്ന ഈ രണ്ടര മണിക്കൂര്‍ ഷോ ഒക്ടോബറില്‍ അമേരിക്കയില്‍ പ്രവര്‍ത്തനസജ്ജമാകുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോമോന് കളപ്പുരയ്ക്കല്‍ (863 709 4434), വിനോയി (863 399 655), ജോണ്സണ് തലച്ചെല്ലൂര്‍ (469 682 9960), ജോസ് കന്നാട്ട് (516 655 4270) എന്നിവരുമായി ബന്ധപ്പെടുക.
Comments