ഫിലാഡല്‍ഫിയ: സമീപഭാവിയില്‍ വിവാഹിതരാകുന്നതിനു തയാറെടുത്തു കൊണ്ടിരിക്കുന്ന യുവതീയുവാക്കള്‍ക്കായി ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടത്തിയ വിവാഹ ഒരുക്ക സെമിനാറില്‍ (പ്രീ മാര്യേജ് കോഴ്സ്) 30 യുവതീയുവാക്കള്‍ പങ്കെടുത്തു. 2014 ആഗസ്റ്റ് 8 വെള്ളിയാഴ്ച്ച വൈകുന്നേരം ആരംഭിച്ച് ഞായറാഴ്ച്ച വൈകുന്നേരം അവസാനിച്ച മൂന്നുദിവസത്തെ പരിശീലനകോഴ്സില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നു വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച യുവതീയുവാക്കള്‍ക്ക് വൈവാഹിക ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിനും, വിവാഹജീവിതം കൂടുതല്‍ സന്തോഷപ്രദമായും,ദൈവികപരിപാലനയോടെയും മുമ്പോട്ടു നയിക്കുന്നതിനും ഉതകുന്ന പല നല്ല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. ജീവിതത്തിന്റെ വ്യത്യസ്തമേഖലകളില്‍ പ്രശസ്തരും, പ്രഗല്ഭരുമായ വ്യക്തികളാണ് ക്ലാസുകള്‍ നയിച്ചത്.
ചിക്കാഗൊ സീറോ മലബാര്‍ രൂപതാ പ്രൊക്യുറേറ്റര്‍ റവ. ഫാ. പോള്‍ ചാലിശേരി, സീറോ മലബാര്‍ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, സണ്ടേസ്കൂള്‍ അദ്ധ്യാപകരായ ഡോ. ജയിംസ് കുറിച്ചി, ജോസ് മാളേയ്ക്കല്‍, സോബി ചാക്കോ, മഞ്ജു ചാക്കോ, ജേക്കബ് ചാക്കോ, നേഴ്സ് പ്രാക്റ്റീഷണര്‍ ബ്രിജിറ്റ് വിന്‍സന്റ്, മെഡിക്കല്‍ ഡോക്ടര്‍ ഡോ. ഏബ്രാഹം മാത്യു (ഡോ. മനോജ്) എന്നിവരാണ് യുവജനങ്ങള്‍ക്കു പരിശീലനം നല്‍കിയത്. അലക്സ് വേളാച്ചേരി, ആന്‍ ഷീബാ ജോയി, ആന്റണി തോമസ്, അപ്പു ജോണ്‍, അതുള് വെള്ളാപ്പള്ളി, ബിന്‍ജു ഏലിയാസ്, ചിന്നു അലക്സ്, ഹോജിന് ജോയി, ജയ്സണ്‍ ചാക്കോ, ജയ്സണ്‍ ജോസഫ്, ജിജില്‍ കളപറംബത്ത്, ജെറിന് ജോര്‍ജ്, ജിമ്മി എഡ്വേര്‍ഡ്, ജിമ്മി കുടക്കച്ചിറ, ജിതു ജോര്‍ജ്, ജസ്റ്റിന് മാത്യു, ഖുശ്ബു സിറ്റപറ, ലിയാ വര്‍ഗീസ്, മരിയാ അലക്സ്, മാത്യു ജോസ്, മീനു തോമസ്, മെല്വിന് തോമസ്, നീതു ജോര്‍ജ്, നീതുമോള്‍ തോമസ്, പ്രദീപ് ജോണ്‍, പ്രീയാ ഇമ്പഅ, സാം എഡ്വേര്‍ഡ്, സ്വപ്ന പടിഞ്ഞാറെക്കുറ്റ്, ടിനു റാത്തപ്പിള്ളില്‍ എന്നിവര്‍ മൂന്നുദിവസത്തെ കോഴ്സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി. ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനി എന്നിവര്‍ കോഴ്സിന്റെ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു.
Comments