കരോള്‍ട്ടണ്‍ . ഡാലസ് ഫോര്‍ട്ട്വര്‍ത്ത് മലയാളി കൂട്ടായ്മയായ ഡാലസ് സൌഹൃദ വേദിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 20 ശനിയാഴ്ച കരോള്‍ട്ടണ്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് പളളി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. പ്രവാസി മലയാള സാഹിത്യകാരി കൊല്ലം തെല്‍മ മുഖ്യാതിഥിയായി പങ്കെടുക്കും. സൌഹൃദ വേദി പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിക്കുന്ന ഓണാഘോഷ പരിപാടികളില്‍ സാമൂഹിക സാംസ്കാരി സാഹിത്യ പ്രവര്‍ത്തകരായ എബ്രഹാം തെക്കേമുറി, ഹരി പിളള, ഫിലിപ്പ് തോമസ്, ജോണ്സണ് തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ കലാ പരിപാടികളും ഓണാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുമെന്ന് സെക്രട്ടറി അജയകുമാര്‍ അറിയിച്ചു. ഓണാഘോഷങ്ങളിലും തുടര്‍ന്ന് നടക്കുന്ന ഓണസദ്യയിലും പങ്കെടുക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നതായും സെക്രട്ടറി പറഞ്ഞു.
Comments