ഫിലഡല്‍ഫിയ. യുഎസ് പോസ്റ്റല്‍ സര്‍വീസിന്റെ കീഴില്‍ വിശാല ഫിലഡല്‍ഫിയാ റീജിയണില്‍ ജോലി ചെയîുന്ന മലയാളി എംപ്ലോയീസിന്റെ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി പോസ്റ്റല്‍ എംപ്ലോയീസ് അസോസിയേഷന് തിരുവോണം നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ലേബര്‍ ഡേ ദിനമായ സെപ്റ്റംബര്‍ 1 തിങ്കളാഴ്ച്ച അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തിലായിരുന്നു ഓണാഘോഷപരിപാടികള്‍ അരങ്ങേറിയത്. അത്തപ്പൂക്കളം, കുട്ടികളുടെ ഓണമത്സങ്ങള്, ഓണസദ്യ എന്നിവയായിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നത്.
കേരളീയ വേഷമണിഞ്ഞു മലയാളി മങ്കമാര്‍ രൂപകല്പന ചെയ്തു തയാറാക്കിയ അത്തപ്പൂക്കളം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. കുട്ടികളുടെ താലപ്പൊലിയും ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി. അമ്മ(ക്കപ്പപ്പക്ക) എന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ മലയാളി മെയില്‍ മാന്‍ അസോസിയേഷന് ഭാരവാഹികളായ സജി സെബാസ്റ്റ്യന്‍, മാത്യു വര്‍ഗീസ്്, ജസ്റ്റീന്‍ ജോസ്, ഷൈന്‍ ഉമ്മന്‍, സന്തോഷ് മത്തായി, സാം ചാക്കോ, അലക്സ് ജേക്കബ്, ജോര്‍ജ് എബ്രാഹം, ജോസഫ് ചെറിയാന്, സണ്ണി ഫിലിപ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സജി സെബാസ്റ്റ്യന്‍ സ്വാഗതവും, മാത്യു വര്‍ഗീസ്് കൃതജ്ഞതയും പറഞ്ഞു. ജസ്റ്റിന് ജോസ്, സജി സെബാസ്റ്റ്യന്‍ എന്നിവര്‍ എംസിമാരായി.
നാടന്‍ വാഴയിലയില്‍ വിളമ്പിയ ഇരുപത്തൊന്ന് വിഭവങ്ങളടങ്ങിയ ഓണസദ്യയ്ക്കുശേഷം വൈവിധ്യമാര്‍ന്ന കലാപരിപടികളും, നൃത്തരംഗങ്ങളും അരങ്ങേറി. എല്ലാവര്‍ഷവും ലേബര്‍ ഡേ ദിനത്തിലാണ് മലയാളി പോസ്റ്റല്‍ എംപ്ലോയീസ് അസോസിയേഷന് ഓണം ആഘോഷിക്കുന്നത്. സജി സെബാസ്റ്റ്യന്‍ അറിയിച്ചതാണി വിവരങ്ങള്‍.
വാര്‍ത്ത. ജോസ് മാളേയ്ക്കല്‍
Comments