ഞായറാഴ്ച (09/07/2014) താമ്പാ: സെപ്റ്റംബര്‍ ഏഴാം തീയതി ഞായറാഴ്ച തിരുവോണ നാളില്‍ സംഘടിപ്പിക്കുന്ന എണ്‍പത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘ഓണാഘോഷ’ ചര്‍ച്ചകള്‍ നടത്തുന്നതാണ്. ‘തിരുവോണം’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ മുന്‍ വൈസ്-ചാന്‍സിലറും പ്രമുഖ ഗാന്ധിയനുമായ ഡോ: രാജന് ഗുരുക്കള്‍ ആണ്. സുപ്രസിദ്ധ അദ്ധ്യാപകനും സാഹിത്യകാരനും പ്രഭാഷകനുമായ പ്രൊഫ: എം. കെ. സാനു തിരുവോണ സന്ദേശം നല്‍കും. തിരുവോണത്തെക്കുറിച്ചും അതിനു പുറകിലുള്ള ‘മിത്തു’കളെക്കുറിച്ചും കൂടുതല്‍ അറിയുവാനും തിരുവോണാഘോഷത്തില്‍ പങ്കെടുക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
തിരുവോണദിവസമായ സെപ്റ്റംബര്‍ ഏഴിലെ എണ്‍പത്തിരണ്ടാമത് സാഹിത്യ സല്ലാപത്തിനുശേഷം എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ ഈ ഞായറാഴ്ചയും തുടര്‍ന്ന് എല്ലാ ആദ്യശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ..... 1-857-232-0476 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും.
jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 Join us on Facebook https://www.facebook.com/groups/142270399269590/
Comments