- ജെയിസ് കണ്ണച്ചാന്‍പറമ്പില്‍
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ആഗസ്റ്റ് 23, 24 തീയതികളില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണതിരുനാള്‍ ആഘോഷിച്ചു. ഓഗസ്റ്റ് 23-ാം തീയതി 6 മണിയോടെ പ്രസുദേന്തിമാര്‍ ദേവാലയത്തിനു സമര്‍പ്പിച്ച പൊന്കുരിശ്ശു വെഞ്ചരിപ്പോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഇടവക വികാരി ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന് കൊടിയേറ്റ് നിര്‍വ്വഹിച്ചു. ബഹുമാനപ്പെട്ട ചക്കിയാന്‍ ജോയിയച്ചന് ലദീഞ്ഞിനും, ബഹുമാനപ്പെട്ട പൊഴേത്തുപറമ്പില് ജോണച്ചന് ആഘോഷമായ പാട്ടുകുര്ബ്ബാനയ്ക്കും നേതൃത്വം നല്കി. ബഹുമാനപ്പെട്ട ബിജു ഡാനിയേലച്ചന് സന്ദേശം നല്കി. മെഴുകുതിരി പ്രദക്ഷിണവും, ബിജോയ്സ് കവണാന്റെ നേതൃത്വത്തില്‍ നടത്തിയ കരിമരുന്ന് കലാപ്രകടനവും രാത്രി തിരുനാള്‍ ഒരാഘോഷമാക്കി.
ആഗസ്റ്റ് 24-ാം തീയതി 4 മണിയോട് കൂടി ബഹുമാനപ്പെട്ട ഇളമ്പാശ്ശേരില്‍ ജോഷിയച്ചന്റെ നേതൃത്വത്തില്‍ ലദീഞ്ഞ് ആരംഭിച്ചു. ഇടവക വികാരി ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്റെ നേതൃത്വത്തില്‍ തിരുനാള്‍ റാസ കുര്‍ബാന നടത്തി. ബഹു. പൊഴേത്തുപറമ്പില് ജോണച്ചന് തിരുനാള്‍ സന്ദേശവും, ബഹു. ചക്കിയാന്‍ ജോയിയച്ചനും ബഹു. ഇളമ്പാശ്ശേരില്‍ ജോഷിയച്ചനും ബഹു. ബിജു ഡാനിയേലച്ചനും തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികത്വം വഹിച്ചു. ഇടവകയുടെ വാദ്യമേള ടീമായ സെ.മേരീസ് ചെണ്ട ടീം പ്രദക്ഷിണത്തിനും തിരുനാളിനും മേളക്കൊഴുപ്പേകി. കൈക്കാരന്മാരായ രാജു തൈമാലിലും, ജോസ് ചാഴികാട്ടും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും തിരുനാള്‍ ഭംഗിയാക്കി നടത്തുവാന്‍ നേതൃത്വം നല്കി. പ്രസുദേന്തിമാരായ ജോണ്‍ & സില്‍ഫി മൂലക്കാട്ട്, സുനില്‍ & മിനി ഞരളക്കാട്ടുതുരുത്തില്, മാക്സിന് & സിന്‍സി ഇടത്തിപ്പറമ്പില്‍, ജെസ്റ്റിന് & സൗമി അച്ചിറത്തലയ്ക്കല്‍, ഡേവിസ് & ജോസിനി എരുമത്തറ, ജൂള്‍സ് & രാജി കാലായില്‍ എന്നിവര്‍ തിരുനാളില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദിയര്‍പ്പിച്ചു.
Comments