ബോസ്റ്റന് . സെന്റ് ബാസില്ഡ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് വാര്‍ഷിക തിരുനാള്‍ (കന്നി മാസം 20) ഒക്ടോബര്‍ 3, 4 തീയതികളില്‍ വിപുലമായി പരിപാടികളോടെ ആഘോഷിക്കുന്നു. ഒക്ടോബര്‍ 3 വെളളിയാഴ്ച വൈകിട്ട് 6.30 ന് തിരുനാള്‍ മഹാമഹത്തിന് കൊടിയേറും. ഏഴ് മണിക്ക് നടക്കുന്ന പ്രാര്‍ഥനയ്ക്കുശേഷം മോര് ബസേലിയോസ് എല്‍ദൊ ബാവായെക്കുറിച്ചുളള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ഥനയ്ക്കുശേഷം മാര്‍ റൈറ്റസ് യെല്‍ദൊ ആര്‍ച്ച് ബിഷപ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് വിശ്വാസികളും ഇടവക ജനങ്ങളും പങ്കെടുക്കുന്ന ഘോഷയാത്ര ആരംഭിക്കും.
ഉച്ചക്ക് ഒരു മണിയോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിക്കും. വിശുദ്ധ സെന്റ് ബസേലിയോസ് എല്‍ദൊ ബാവായുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. ഗീവര്‍ഗീസ് ജേക്കബ് വികാരി : 732 - 505 - 8338
കുറിയാക്കോസ് മാനിയാട്ടുകുടിയില് (വൈസ് പ്രസിഡന്റ്):781 249 1934
ജെബിന് മാത്യു(സെക്രട്ടറി) : 603 548 0602
ബിനു ജോസഫ്(ട്രസ്റ്റി) 978 995 1235
Comments